Ampere Magnus G Max Launched image credit: Ampere
Automobile

75,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടി, ഒരു ലക്ഷം രൂപയിൽ താഴെ വില; ആംപിയര്‍ മാഗ്നസ് ജി മാക്‌സ് വിപണിയില്‍

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍, മാഗ്നസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് വിപണിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍, മാഗ്നസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് വിപണിയില്‍. മാഗ്‌നസ് ജി മാക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 94,999 രൂപയാണ് (എക്‌സ്-ഷോറൂം) വില.

ഉയര്‍ന്ന ചാര്‍ജിങ് സൈക്കിളുകള്‍ക്കൊപ്പം സുരക്ഷയ്ക്കും നീണ്ടകാലം ഉപയോഗിക്കുന്നതിനും വേണ്ടി 3 kWh ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പായ്ക്കാണ് മാഗ്‌നസ് ജി മാക്സിന്റെ പിന്തുണ. 5 വര്‍ഷം/75,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും ഇതിനുണ്ട്. ഇക്കോ മോഡില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് കമ്പനി അവകാശപ്പെടുന്നുണ്ട്. 4.5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിന്റെ ഹബ്-മൗണ്ടഡ് മോട്ടോര്‍ 2.4 kW വരെ പവര്‍ പുറപ്പെടുവിക്കും. ഇത് നഗര ഉപയോഗത്തിന് പര്യാപ്തമാണ്. ഇക്കോ, സിറ്റി, റിവേഴ്സ് മോഡുകളിലും സ്‌കൂട്ടര്‍ ലഭിക്കും. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഡ്യുവല്‍ ഫ്രെയിം ചേസിസില്‍ നിര്‍മ്മിച്ചതും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

സീറ്റിനടിയില്‍ നല്ല സ്‌പേസും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് 33 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുള്ള ഹൈഡ്രോളിക് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍ സുഗമമായ റൈഡ് പ്രദാനം ചെയ്യും. യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും എല്‍ഇഡി ലൈറ്റിംഗും ഉള്ള 3.5 ഇഞ്ച് എല്‍സിഡി ക്ലസ്റ്ററും ഇതിന്റെ പ്രത്യേകതയാണ്. ഡ്യുവല്‍-ടോണ്‍ ഫിനിഷുള്ള മാഗ്‌നസ് ജി മാക്‌സ് മണ്‍സൂണ്‍ ബ്ലൂ, മാച്ച ഗ്രീന്‍, സിന്നമണ്‍ കോപ്പര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Ampere Magnus G Max Launched at Rs. 94,999

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ദീപകിന്റെ മരണം: മാതാപിതാക്കളുടെയും സുഹൃത്തിന്റേയും മൊഴി രേഖപ്പെടുത്തി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

'ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്'; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ

'ഒരു തവണ കൂടി തെറ്റ് തിരുത്താന്‍ അവസരം നല്‍കിയതാണ്, എന്നിട്ടും പഴയപടി'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

SCROLL FOR NEXT