Bajaj Pulsar 220F Launched image credit: Bajaj
Automobile

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതുക്കിയ പള്‍സര്‍ 220എഫ് പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതുക്കിയ പള്‍സര്‍ 220എഫ് പുറത്തിറക്കി. 1,28,490 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ചില മാറ്റങ്ങളോടെയാണ് പുതുക്കിയ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. പുതുക്കിയ ബൈക്ക് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

സ്പോര്‍ട്ടിയര്‍ ഗ്രാഫിക്‌സുള്ള നാല് പുതിയ ഷേഡുകളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ചെറി റെഡ്, ബ്ലാക്ക് ഇങ്ക് ബ്ലൂ, ബ്ലാക്ക് കോപ്പര്‍ ബീജ്, ഗ്രീന്‍ ലൈറ്റ് കോപ്പര്‍ എന്നി നിറകളിലാണ് ബൈക്ക് വിപണിയില്‍ ലഭ്യമാകുക. ഇതില്‍ ഗ്രീന്‍ ലൈറ്റ് കോപ്പര്‍ കളര്‍ സ്‌കീം വേറിട്ടുനില്‍ക്കുന്നു. ഇതിന് മൊത്തത്തില്‍ പച്ച ഫിനിഷും, കോപ്പര്‍, ഡാര്‍ക്ക് ഗ്രേ ഗ്രാഫിക്‌സും ഉണ്ട്. ബള്‍ക്കി ബള്‍ബ് യൂണിറ്റുകള്‍ക്ക് പകരം LED ടേണ്‍-ഇന്‍ഡിക്കേറ്ററുകളും ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

മുന്‍ പതിപ്പിനെ അപേക്ഷിച്ച്, പുതിയ പള്‍സര്‍ 220എഫിന് 1,221 രൂപ മാത്രമാണ് വില കൂടുതലായി ഉള്ളത്. ഇതിനുപുറമെ, ബൈക്കിന്റെ മെക്കാനിക്കലില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 20.6bhp കരുത്തും 18.55Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 220cc, എയര്‍, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇപ്പോഴും ഈ ബൈക്കിന് കരുത്ത് പകരുന്നത്.

Bajaj Pulsar 220F Launched at Rs. 1.28 Lakh, know the features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT