Hero Xtreme 125R Dual-channel ABS variant  image credit: hero motocorp
Automobile

ഡ്യുവല്‍ ചാനല്‍ എബിഎസ്, ഒരു ലക്ഷം രൂപ വില; ഹീറോയുടെ പുതിയ ബൈക്ക് വിപണിയില്‍, 125 സിസിയില്‍ ആദ്യ ബൈക്ക്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്ട്രീം 125ആറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്ട്രീം 125ആറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. പുതിയ എക്‌സ്ട്രീം 125ആര്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.04 ലക്ഷം രൂപയാണ് വില(എക്‌സ് ഷോറൂം വില). 125 സിസി സ്‌പോര്‍ട്ടി മോഡലുകളില്‍ ഈ വേരിയന്റ് ഏറ്റവും ചെലവേറിയതായി മാറും.

92,500 രൂപ വിലയുള്ള സിംഗിള്‍-ചാനല്‍ എബിഎസ് സജ്ജീകരണത്തിലും ബൈക്ക് ലഭ്യമാണ്. സിംഗിള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് ബൈക്കുകള്‍ തമ്മിലുള്ള വില വ്യത്യാസം ഏകദേശം 12,000 രൂപയാണ്. എന്നാല്‍ കൂടുതല്‍ പണം മുടക്കുന്നത് അധിക സുരക്ഷ ഉറപ്പാക്കുന്നു.

എക്‌സ്ട്രീം 125ആറിന് മൂന്ന് പുതിയ നിറങ്ങളുണ്ട്. ബ്ലാക്ക് പേള്‍ റെഡ്, ബ്ലാക്ക് മാറ്റ്ഷാഡോ ഗ്രേ, ബ്ലാക്ക് ലീഫ് ഗ്രീന്‍. ഈ പുതിയ നിറങ്ങള്‍ ബൈക്കിന്റെ രൂപത്തിന് ഒരു പുതുമ നല്‍കുന്നു. കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, മൂന്ന് റൈഡ് മോഡുകള്‍ - ഇക്കോ, റോഡ്, പവര്‍ തുടങ്ങിയ പുതിയ സവിശേഷതകളും ബൈക്കിന് ലഭിക്കുന്നു.

മെക്കാനിക്കല്‍ സൈഡില്‍ ഹീറോ എക്‌സ്ട്രീം 125ആര്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റില്‍ മാറ്റമില്ല. 8,250rpmല്‍ 11.24bhp പവറും 6,500rpm-ല്‍ 10.5Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125cc, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഈ എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു. ഹോണ്ട CB 125 ഹോര്‍നെറ്റ്, ടിവിഎസ് റൈഡര്‍ എന്നിവയുമായാണ് പുതിയ ഹീറോ എക്‌സ്ട്രീം 125ആര്‍ മത്സരിക്കുന്നത്.

Hero Xtreme 125R Dual-channel ABS variant launched at Rs 1.04 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? നാളെ എന്റെ മകനും ചോദിക്കും ഈ പെൺകുട്ടി ആരാണെന്ന്'; ആൻഡ്രിയയോട് വിജയ് സേതുപതി

ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 493 lottery result

SCROLL FOR NEXT