honda elevate image credit: honda cars india
Automobile

59,990 രൂപ വരെ; എലിവേറ്റ്, അമേസ് വില വര്‍ധിപ്പിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എസ് യുവിയായ എലിവേറ്റിന്റെയും അമേസിന്റെയും വില വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എസ് യുവിയായ എലിവേറ്റിന്റെയും അമേസിന്റെയും വില വര്‍ധിപ്പിച്ചു. ജനുവരിയില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.

വില വര്‍ധന എലിവേറ്റിന്റെ വിവിധ വേരിയന്റുകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്‍ട്രി ലെവല്‍ എസ് വി വേരിയന്റിന് 59,990 രൂപ വരെയാണ് വില വര്‍ധന. അതേസമയം, വിഎക്‌സ് വേരിയന്റിന് 13,590 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ V, ZX, ADV എഡിഷന്‍ വേരിയന്റുകള്‍ക്ക് 9,990 രൂപ വരെ ചെറിയ വര്‍ധന വരുത്തിയിട്ടുണ്ട്.

സിറ്റി, അമേസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് മോഡലുകളിലുടനീളം ഹോണ്ട വില പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേസിന്റെ വിലയില്‍ 6999 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 7,47,790 രൂപയാണ് ബേസ് മോഡലിന്റെ വില. ടോപ് - സ്‌പെസിഫിക്കേഷന്‍ ഇസഡ്എക്‌സ് സിവിടി മോഡലിന് 9,99,900 രൂപയായാണ് വില വര്‍ധിച്ചത്.

Honda Amaze Prices Hiked by Rs. 6,990, Honda Elevate Prices Increased by up to Rs. 59,990

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍; ആരോഗ്യവകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍ റെഡി

ചെറിക്കുണ്ട് ഈ ആരോഗ്യ ഗുണങ്ങൾ

കാരറ്റ് എത്ര വിധമുണ്ട്

SCROLL FOR NEXT