Hyundai Bayon Unveiled source: Hyundai
Automobile

പത്തു നിറങ്ങളില്‍; ഹ്യുണ്ടായി ബയോണ്‍ ലോഞ്ച് തിങ്കളാഴ്ച, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ ലോഞ്ച് തിങ്കളാഴ്ച.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ ലോഞ്ച് തിങ്കളാഴ്ച. വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിലാണ് ഇത് സ്ഥാനംപിടിക്കുക. തിങ്കളാഴ്ച എസ് യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

പുതിയ ബയോണ്‍ ആകെ 10 നിറങ്ങളില്‍ ലഭ്യമാകും. ഇതില്‍ രണ്ട് മാറ്റ് ഫിനിഷുകള്‍, രണ്ട് ഡ്യുവല്‍- ടോണ്‍ ഫിനിഷുകള്‍, ആറ് മോണോടോണ്‍ ഫിനിഷുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ക്ലാസി ബ്ല്യൂ മാറ്റ്, ടൈറ്റാനിയം ബ്ലാക്ക് മാറ്റ്, ബ്ലാക്ക് റൂഫോടുകൂടിയ ഫിയറി റെഡ്, ബ്ലാക്ക് റൂഫോടുകൂടിയ അറ്റ്‌ലസ് വൈറ്റ്, ഫിയറി റെഡ്, ഗോള്‍ഡന്‍ ബ്രോണ്‍സ്, ഇക്കോട്രോണിക് േ്രഗ എന്നിവയാണ് ഈ നിറങ്ങള്‍. ഡീലര്‍ഷിപ്പുകള്‍ വഴിയും ഹ്യുണ്ടായി വെബ്സൈറ്റ് വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്പ്ലിറ്റ് ഹെഡ് ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയ ഐ20യോട് സാമ്യമുള്ള ഡ്യുവല്‍ ടോണ്‍ തീമാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു കര്‍വ്ഡ് പാനലും ഇതിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി കാമറ, ഇലക്ട്രിക് സണ്‍റൂഫ്, ടൈപ്പ് സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്.

ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റ് ഉള്ള ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ കാറാണിത്. റെസ്പോണ്‍സുകള്‍ക്കായി Perplextiy സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്സ് പ്രോസസിങ്ങിനായി സൗണ്ട്ഹൗണ്ട് എഐയും ഉപയോഗിക്കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഐവിടി- സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Hyundai Bayon launch monday, Colour Options Revealed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ; ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

എന്തിന് വിളിക്കുന്നുവെന്ന് പറയണം, അജ്ഞാത കോളുകള്‍ക്ക് തടയിടും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വഴുതന തഴച്ച് വളരാന്‍ ചോറും കഞ്ഞിവെള്ളവും; ഇരട്ടി വിളവ് ഉറപ്പാക്കാന്‍ ഈസി ടിപ്

'സ്റ്റിയറിങ് വീൽ കളിപ്പാട്ടമല്ല'; 14-കാരൻ കാറോടിച്ച് 3 പേർ മരിച്ച കേസിൽ പിതാവിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കും: കർണാടക ഹൈക്കോടതി

100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡ്, ജിയോ പ്ലാറ്റ്‌ഫോമിനെ 'ഏറ്റെടുത്ത്' നിക്ഷേപകര്‍