new Hyundai Small EV  source: x
Automobile

സബ് കോംപാക്ട് എസ് യുവി, വരുന്നു ഹ്യുണ്ടായിയുടെ പുതിയ ഇവി; ചിത്രങ്ങള്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാര്‍ ഈ സാമ്പത്തിക വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാര്‍ ഈ സാമ്പത്തിക വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഇന്ത്യയിലെ ഇ വി ലൈനപ്പില്‍ മൂന്നാമത്തെ വാഹനമായി ഇത് അവതരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

അതിനിടെ കമ്പനിയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ചെറിയ പതിപ്പ് ആയിരിക്കുമെന്ന് കരുതുന്ന വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍പ് പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളാണ് ഇത്തവണത്തെ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ഹ്യുണ്ടായിയുടെ സ്വന്തം നാടായ ദക്ഷിണ കൊറിയയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.

ഉയര്‍ന്ന റൂഫ്ലൈന്‍, താഴ്ത്തി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലാമ്പുകളോട് കൂടിയ പരന്ന മുന്‍ഭാഗം എന്നിവ ഈ ചിത്രങ്ങളില്‍ കാണാം. കൂടാതെ 17 ഇഞ്ച് ഡയമണ്ട് കട്ട് വീലുകള്‍, ഒരു അഡാസ് മൊഡ്യൂള്‍, ഇരുവശങ്ങളിലുമുള്ള ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളിലെ കാമറകള്‍ എന്നിവയും ഇതില്‍ ദൃശ്യമാണ്. സബ്-കോംപാക്റ്റ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ ആദ്യമായല്ല പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രധാന എതിരാളിയായിരിക്കും ഇതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

Hyundai Small EV; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

അമ്മ മരിച്ചപ്പോള്‍ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് ആ സന്യാസി; വെളിപ്പെടുത്തി ഗോവിന്ദ

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

കാമുകിയുടെ കൈ പിടിച്ച് നിൽക്കുന്നതിനിടെ തൊട്ടരികിൽ ബിക്കിനി ധരിച്ച യുവതി; 'റോ‍ഡ്രി' തിരിഞ്ഞു നോക്കി!