

നടന്‍ ശിവ കാര്‍ത്തികേയനും സംവിധായകന്‍ വെങ്കട്ട് പ്രഭുവും തമ്മില്‍ ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങളായി കറങ്ങി നടക്കുന്നുണ്ട്. ഈ വിവാദത്തിന് ഇപ്പോഴിതാ വെങ്കട്ട് പ്രഭുവും ശിവയും തന്നെ വിരാമമിട്ടിരിക്കുകയാണ്. ശിവ കാര്‍ത്തികേയനെ നായകനാക്കി താന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വെങ്കട്ട് പ്രഭു തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ശിവ തന്റെ സഹോദരനാണെന്നാണ് വെങ്കട്ട് പ്രഭു പറയുന്നത്. സിനിമ വൈകുന്നതിലെ മനോവിഷമം കൊണ്ടാണ് തന്റെ പിതാവായ സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ പ്രതികരിച്ചതെന്നാണ് വെങ്കട്ട് പ്രഭു പറയുന്നത്. പിന്നാലെ മറുപടിയുമായി ശിവയുമെത്തുകയായിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''എസ്‌കെ എന്നും എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണ്. ഒരുപാട് അഭ്യൂഹങ്ങളും വിവാദങ്ങളും ചുറ്റും നടക്കുന്നുണ്ട്. ഒരു അച്ഛന്‍ എന്ന നിലയില്‍, നിങ്ങളുടെ മകന്‍ കൂടി ഭാഗമായ സിനിമ വൈകുമ്പോള്‍ മാനസിക സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. അദ്ദേഹത്തിന് ഒരുപക്ഷെ മുഴുവന്‍ കഥയും അറിയില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനാകുമില്ല'' വെങ്കട്ട് പ്രഭു പറയുന്നു.
''ജോലിയുടെ കാര്യത്തില്‍ ഞാന്‍ വളരെ ശാന്തനായ വ്യക്തിയാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരുമായും സംസാരിക്കാറില്ല. അദ്ദേഹത്തോടും. പല കാരണങ്ങളാല്‍ ആ സിനിമ ആരംഭിക്കാന്‍ സാധിച്ചില്ല. അത്രയേയുള്ളൂ. സങ്കടമൊന്നുമില്ല. ശരിയായ സമയത്ത്, നല്ലൊരു തിരക്കഥ വന്നാല്‍ എസ്‌കെയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യും. അതിനാല്‍ ഇതൊക്കെ അവസാനിപ്പിക്കണം. ഞാന്‍ അടുത്ത സിനിമയുടെ തിരക്കിലാണ്. എന്റെ സഹോദരന്റെ സേയന് എല്ലാവിധ ആശംസകളും'' എന്നും അദ്ദേഹം പറയുന്നു.
പിന്നാലെയാണ് ശിവ മറുപടിയുമെത്തിയത്. '' സര്‍, നമ്മള്‍ ഒരു കുടുംബമാണ്. ഇതിനൊക്കെ നിങ്ങള്‍ മറുപടി കൊടുക്കേണ്ടതില്ലായിരുന്നു. നിങ്ങളുടെ ആശംസയ്ക്ക് നന്ദി. നിങ്ങളുടെ അടുത്ത സിനിമയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. സാര്‍, ഞാനിത് മുമ്പും നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്, വീണ്ടും പറയുകയാണ്. ഞാന്‍ എന്നുമൊരു വിപി ഫാന്‍ ആയിരിക്കും. നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായി കാത്തിരിക്കുകയാണ് സാര്‍'' എന്നായിരുന്നു ശിവയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates