Kinetic DX e-scooter updated source: Kinetic
Automobile

132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കൈനറ്റിക് തങ്ങളുടെ ഡിഎക്‌സ് ഇ- സ്‌കൂട്ടര്‍ നിര വിപുലീകരിച്ച് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കൈനറ്റിക് തങ്ങളുടെ ഡിഎക്‌സ് ഇ- സ്‌കൂട്ടര്‍ നിര വിപുലീകരിച്ച് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി. ഡിഎക്‌സ് 3 kwh, ഡിഎക്‌സ്+ 3.1 kwh എന്നി പേരുകളില്‍ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. യഥാക്രമം 1,18,599 രൂപയും 1,27,650 രൂപയുമാണ് എക്‌സ് ഷോറൂം വില.

2.6 kwh വേരിയന്റിനേക്കാള്‍ 24 കിലോമീറ്റര്‍ അധികം റേഞ്ച് നല്‍കുന്ന 3.1 kwh എല്‍എഫ്പി ബാറ്ററിയാണ് കൈനറ്റിക് ഡിഎക്‌സ്+ ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അതായത് ഒറ്റ ചാര്‍ജില്‍ 132 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. അപ്‌ഗ്രേഡ് ചെയ്ത ഈ ബാറ്ററിയോടൊപ്പം 3.8 kw ഹബ് മൗണ്ടഡ് ബിഎല്‍ഡിസി മോട്ടോറുമായാണ് ഈ സ്‌കൂട്ടര്‍ വരുന്നത്.

വേഗത കുറയുമ്പോഴും ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കുന്ന കെ കോസ്റ്റ് ടെക് ഫീച്ചറും ഇതിലുണ്ട്. ഈസി ചാര്‍ജ്, റിവേഴ്‌സോടു കൂടിയ പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. റേഞ്ച്, പവര്‍ എന്നി രണ്ട് റൈഡിങ് മോഡുകളിലാണ് ഇവ വിപണിയില്‍ എത്തിയത്.

Kinetic DX e-scooter updated with a 3.1 kWh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

സപ്ലൈകോ ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

പിണറായിക്കെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്ത്, അട്ടപ്പാടി ഇരട്ടക്കൊലയില്‍ പ്രതി പിടിയില്‍; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

ഒരൽപ്പം ക്ഷമ!, വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ വലിയ അപകടം; മുന്നറിയിപ്പ്