

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പ്ലാനിട്ടിരുന്നുവെന്ന മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. എല്ലാ ഒരുക്കവും നടത്തിയിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ എല്ലാം ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് മേജര്‍ രവി പറഞ്ഞത്. പിന്നാലെ സോഷ്യല്‍ മീഡിയയുടെ കടുത്ത ട്രോളുകളാണ് മേജര്‍ രവി നേരിട്ടത്. ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയാണ് മേജര്‍ രവി. ആ വാക്കുകളിലേക്ക്;
''കഴിഞ്ഞ ആഴ്ച മുതല്‍ ദാവൂദ് ഇബ്രാഹിം ആണ് ഏറ്റവും വലിയ പ്രശ്‌നം. എനിക്ക് ഒന്നേ പറയാനുള്ളൂ, ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു. എന്ത്, ആര്, എവിടെ ചെയ്തു എന്നൊന്നും നിങ്ങളോട് പറയേണ്ട കാര്യമില്ല. കാരണം ഇന്ത്യ മാറിയിരിക്കുന്നു. ഇന്ന് പല സ്ഥലങ്ങളിലും അജ്ഞാതനാല്‍ കൊല്ലപ്പെടുന്ന ഇന്ത്യയുടെ ശത്രുക്കളുണ്ട്. ഞാന്‍ ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്. അല്ലാതെ ഇവിടുത്തെ പ്രധാനമന്ത്രിയെ കൊല്ലാനോ പാര്‍ലമെന്റ് ഹൗസ് അറ്റാക്ക് ചെയ്യാനോ ബോംബെ ബ്ലാസ്റ്റ് ചെയ്യാനോ അല്ല.
അതില്‍ ഇത്രയധികം വേദനിക്കുന്നതും സര്‍ക്കാസ്റ്റിങ് ആകുന്നതും എന്താണെന്ന് ഇപ്പോള്‍ മനസിലായി. നിങ്ങളോട് എനിക്ക് ഉത്തരം പറയാനില്ല. ഇന്ത്യ ഗവണ്‍മെന്റിന്റെ കപ്പാസിറ്റി എന്താണെന്ന് എന്നെപ്പോലുള്ള ആളുകള്‍ക്ക് അറിയാം. ഇന്നും കേരളത്തില്‍ നിന്നുള്ളൊരു മലയാളി ബലൂചിസ്ഥാനില്‍ കിടക്കുന്നുണ്ടെന്ന സത്യാവസ്ഥ കൂടെ ഞാന്‍ പറഞ്ഞു തരാം. അത് അവിടെ ആരും പിടിച്ചിട്ടതല്ല. അവിടെ പണി കൊടുക്കാനും മറ്റ് പല കാര്യങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്. അറിയില്ലെങ്കില്‍ അതേക്കുറിച്ച് ട്രോളരുത്.
രണ്ടാമത് ചിലര്‍ പറയുന്നത് കേട്ടു, സര്‍വ്വീസിലുള്ള പട്ടാളക്കാരില്ലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനെന്ന്. ഉണ്ട്. പക്ഷെ സര്‍വീസിലുള്ള പട്ടാളക്കാര്‍ക്ക് ഏത് ഓപ്പറേഷന്‍ ചെയ്യണമെന്ന് പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. സര്‍ക്കാര്‍ പറയുന്ന ഓപ്പറേഷന്‍ ചെയ്യാന്‍ മാത്രമേ പറ്റുകയുള്ളൂ. റിട്ടയര്‍ ആയവര്‍ക്ക് വളണ്ടിയറായിട്ട് പോകാം. ശമ്പളം ഒന്നും ചോദിക്കാതെ രാജ്യത്തെ സേവിച്ച് മരിച്ചാല്‍ പോലും സര്‍ക്കാരില്‍ നിന്നും ഒന്നും ക്ലെയിം ചെയ്യില്ല എന്ന് പറഞ്ഞാല്‍ പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. അതേക്കുറിച്ച് പറഞ്ഞാലൊന്നും നിങ്ങള്‍ക്ക് മനസിലാകില്ല. കാരണം നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു കിടക്കുകയാണ്''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates