Kinetic DX Electric Scooter Launched in India source: X
Automobile

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, ഐക്കോണിക് ടു വീലറിന്റെ തനിപ്പകര്‍പ്പ്; കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട. പലതരം ഐക്കോണിക് ടു വീലര്‍ വാഹനങ്ങളും രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്. ലൂണ മോപ്പഡ് പോലുള്ളവയെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോള്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് കൈനറ്റിക് വാട്‌സ് ആന്റ് വോള്‍ട്‌സ് ലിമിറ്റഡ്.

ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്: DX, DX+. DX വേരിയന്റിന് 1.11 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. അതേസമയം DX+ ന് 1.17 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വില വരും. ഇലക്ട്രിക് രൂപത്തിലാണെങ്കിലും ഐക്കണിക് കൈനറ്റിക് DXന്റെ അതേരൂപമായാണ് പുതിയ സ്‌കൂട്ടര്‍ അടയാളപ്പെടുത്തുന്നത്. യഥാര്‍ത്ഥ കൈനറ്റിക് ഹോണ്ട DX-ല്‍ നിന്ന് സ്‌റ്റൈലിങ് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് DX.

വാഹനത്തില്‍ 4.8kW ഹബ്-മൗണ്ടഡ് BLDC ഇലക്ട്രിക് മോട്ടോര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 2.6kWh LFP ബാറ്ററി പായ്ക്കാണ് ഈ സ്‌കൂട്ടറില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. പരമാവധി വേഗത 90kmph ആണ്. സ്‌കൂട്ടറില്‍ മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. റേഞ്ച്, പവര്‍, ടര്‍ബോ. പാര്‍ക്കിംഗ് അസിസ്റ്റിനായി ഒരു റിവേഴ്സ് മോഡും ഉണ്ട്.

കൈനറ്റിക് DXല്‍ ക്രൂയിസ് കണ്‍ട്രോള്‍, 8.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബില്‍റ്റ്-ഇന്‍ സ്പീക്കര്‍, കീലെസ് സിസ്റ്റം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് അടക്കം നിരവധി ഫീച്ചറുകളുണ്ട്. ഒരു സവിശേഷമായ ഈസി ചാര്‍ജ് സിസ്റ്റവും സ്‌കൂട്ടറില്‍ ഉണ്ട്.

ടോപ്പ്-സ്‌പെക്ക് DX+ വേരിയന്റ് പ്രധാനമായും ജിയോ-ഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ്, ഫൈന്‍ഡ് മൈ കൈനറ്റിക് തുടങ്ങിയ വിവിധ കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ടെലികൈനറ്റിക് ടെലിമാറ്റിക്‌സ് സിസ്റ്റവുമായാണ് വരുന്നത്.

New Kinetic DX Electric Scooter Launched in India at Rs. 1.11 Lakh, new scooter marks the rebirth of the iconic Kinetic DX

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT