Mahindra Bolero Bold Edition source: Mahindra
Automobile

സ്‌റ്റെലിഷ് ലുക്ക്, റിയര്‍ വ്യൂ കാമറ: മഹീന്ദ്ര ബൊലേറോ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍. പൊതുവേ ബൊലേറോയെ ഒരു ആഢംബര എസ് യുവിയായിട്ടില്ല കണക്കാക്കുന്നത്. എന്നാല്‍ വെങ്കല തീമില്‍ ബ്ലാക്ക് നിറത്തില്‍ പുറത്തിറക്കിയ പുതിയ മോഡലിന് സ്‌റ്റെലിഷ് ലുക്ക് ഉണ്ട്. ഇതിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ യാതൊരു മാറ്റവുമില്ല.

പുറംഭാഗത്ത്, ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, ഫോഗ് ലാമ്പ് സറൗണ്ടുകള്‍ എന്നിവയില്‍ വെങ്കല തീമാണ് നിറഞ്ഞുനില്‍ക്കുന്നത്. അലോയ് വീലുകള്‍, ഒആര്‍വിഎം കാപ്പുകള്‍, റൂഫ് റെയിലുകള്‍ എന്നിവയിലേക്കും ഈ വെങ്കല തീം നീളുന്നുണ്ട്. വെങ്കല നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

അകത്തളത്തില്‍ വെങ്കല തീമോടു കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകള്‍ കാണാം. റിയര്‍ വ്യൂ കാമറയാണ് മുന്‍ മോഡലിനെ അപേക്ഷിച്ച് ഇതിനെ വ്യത്യസ്തമാക്കുന്ന അകത്തളത്തിലെ മാറ്റം. സ്റ്റാന്‍ഡേര്‍ഡ് ബൊലേറോയുടെ വിവിധ വേരിയന്റുകളിലായി 8.57 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പവര്‍ട്രെയിനില്‍ മാറ്റമില്ല. 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 75 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

Mahindra Bolero Bold Edition Introduced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതിക്കായി മംഗളവനം പരിസ്ഥിതി ലോല മേഖലയില്‍ പാര്‍ക്കിങ് ഗ്രൗണ്ട്; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

343 കിലോമീറ്റര്‍ റേഞ്ച്, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വില 2.65 ലക്ഷം രൂപ; അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം വിപണിയില്‍

ഇടുക്കിയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്; മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകൾക്ക് തിരിച്ചടി, രാത്രിയാത്രാ നിരോധനം

ഓസ്‌ട്രേലിയ തോറ്റു, ദക്ഷിണാഫ്രിക്ക ജയിച്ചു; 'ടെസ്റ്റ് ഫൈനല്‍' ഇന്ത്യ കളിക്കുമോ?

'എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്, ഇല്ലാക്കഥകൾ ചിലർ പറഞ്ഞു പരത്തുന്നു'; മലയാള സീരിയൽ രം​ഗം വിടുകയാണെന്ന് താരങ്ങൾ