Mahindra XUV 3XO CNG India launch Source: Mahindra
Automobile

മഹീന്ദ്രയുടെ ആദ്യ സിഎന്‍ജി പതിപ്പ് വരുന്നു; എക്‌സ്‌യുവി 3എക്‌സ്ഒ ലോഞ്ച് ഒക്ടോബര്‍ 15ന്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും സിഎന്‍ജി വാഹനമേഖലയിലേക്ക് കടക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും സിഎന്‍ജി വാഹനമേഖലയിലേക്ക് കടക്കുന്നു. കമ്പനിയുടെ ആദ്യ സിഎന്‍ജി മോഡലായ എക്‌സ് യുവി 3എക്‌സ്ഒ ഒക്ടോബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

സിഎന്‍ജി പതിപ്പ് കൂടി വിപണിയില്‍ എത്തിയാല്‍ എക്‌സ് യുവി 3എക്‌സ്ഒയ്ക്ക് നാലു പവര്‍ട്രെയിനുകള്‍ ആകും. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നതിന് പുറമേയാണ് എക്‌സ് യുവി 3എക്‌സ്ഒയുടെ സിഎന്‍ജി പതിപ്പും വരുന്നത്. ഇതോടെ കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന മോഡല്‍ നിരയുള്ള വാഹനങ്ങളിലൊന്നായി ഇത് മാറും. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ്സ എന്നിവയാണ് സമാനമായ വൈവിധ്യം വാഗ്ദാനം ചെയ്യുന്നത്. ചെറിയ കാറുകളില്‍ സിഎന്‍ജിക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും കോംപാക്ട് എസ് യുവി വിഭാഗത്തില്‍ ഈ വേരിയന്റ് ലഭ്യമാകുന്ന മൂന്നാമത്തെ മാത്രം മോഡലായിരിക്കും ഇത്.

സിഎന്‍ജി പവര്‍ ട്രെയിനിന്റെ കരുത്ത്, വകഭേദങ്ങള്‍, വില എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ് യുവിയാണ് എക്‌സ് യുവി 3എക്‌സ്ഒ. 7.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Mahindra XUV 3XO CNG India Launch on 15 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം