165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് പുറത്തിറക്കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചു.
E3 Trion Electric Scooter
E3 Trion Electric Scooter source: E3 electric
Edited By:
Updated on: 
1 min read

മുംബൈ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് പുറത്തിറക്കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈദരാബാദിലെ ഫാക്ടറിയിലാണ് ഉല്‍പ്പാദനം ആരംഭിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചതായും കമ്പനി അറിയിച്ചു.

ആദ്യത്തെ 100 ഉപഭോക്താക്കള്‍ ഫൗണ്ടിങ് ഓണര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകും. ഇതുവഴി അവര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ബാറ്ററിക്കും പ്രധാന ഭാഗങ്ങള്‍ക്കും എട്ട് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ എക്‌സ്റ്റന്‍ഡഡ് വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ ഉടമകള്‍ക്ക് ഒരു വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കും. സി1 വേരിയന്റിലെ 2.3kwh ബാറ്ററിക്ക് 6500 രൂപയും സി1എക്‌സ്, സി2 വേരിയന്റുകളിലെ 3kwh ബാറ്ററി പായ്ക്കിന് 8500 രൂപയുമാണ് ആനുകൂല്യമായി ലഭിക്കുക.

വ്യത്യസത് ബാറ്ററി കപാസിറ്റിയിലുള്ള സി1, സി1എക്‌സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ ലഭ്യമാകുക. സി1 വേരിയന്റില്‍ 2.3kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇതില്‍ 108 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. സി1എക്‌സ് വേരിയന്റില്‍ 165 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വലിയ 3kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. സി1 മോഡലിലെ അതേ മോട്ടോര്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. സി2 വേരിയന്റില്‍ 128 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 99,999 രൂപ മുതല്‍ 1,19,999 രൂപ വരെയാണ് എക്‌സ് ഷോറൂം വില.

E3 Trion Electric Scooter
കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍
E3 Trion Electric Scooter
പ്രാരംഭ വില 9.99 ലക്ഷം രൂപ, ആറു വേരിയന്റുകള്‍; സ്‌കോഡ സ്ലാവിയ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍
Summary

E3 Trion Production Commences and Deliveries To Begin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com