Mahindra XUV 7XO Launched image credit: mahindra
Automobile

ഏഴ് എയര്‍ബാഗുകള്‍, ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ്; പ്രാരംഭ വില 13.66 ലക്ഷം രൂപ, മഹീന്ദ്ര XUV 7XO വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എക്‌സ്‌യുവി 700ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എക്‌സ്‌യുവി 700ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ ശ്രേണിക്ക് 13.66 ലക്ഷം രൂപ മുതലും ഡീസല്‍ ശ്രേണിക്ക് 14.96 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലുമാണ് വില ആരംഭിക്കുന്നത്. XUV700 ന്റെ ഫെയ്സ്ലിഫ്റ്റായ ഈ മോഡല്‍ പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതുക്കിയ ഇന്റീരിയറുകള്‍, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് വിപണിയില്‍ എത്തിയത്.

പുതിയ ഗ്രില്‍, പ്രൊജക്ടര്‍ സജ്ജീകരണത്തോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, XEV 9S ല്‍ നിന്ന് കടമെടുത്ത LED ടെയില്‍ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍. അകത്തളത്തില്‍ പ്രീമിയം വേരിയന്റായ AX7Lല്‍ പുതിയ ലുമിന, ചെസ്റ്റ്‌നട്ട് ബ്രൗണ്‍ ഇന്റീരിയര്‍ തീം, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഡാഷ്ബോര്‍ഡില്‍ മൂന്ന് സ്‌ക്രീനുകള്‍, ഓപ്ഷണല്‍ റിയര്‍ സ്‌ക്രീനുകള്‍, ഡോള്‍ബി അറ്റ്മോസുള്ള ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് ബോസ് മോഡ്, റിയര്‍ സണ്‍ ബ്ലൈന്‍ഡുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡ്രിനോക്സ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ADAS എന്നിവയാണ് മറ്റു സവിശേഷതകള്‍. സുരക്ഷയുടെ ഭാഗമായി ഏഴ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ഫൈവ്-സ്റ്റാര്‍ BNCAP ക്രാഷ് ടെസ്റ്റ് റേറ്റിങ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

2.0-ലിറ്റര്‍ mStallion ടര്‍ബോ-പെട്രോള്‍, 2.2-ലിറ്റര്‍ mHawk ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഇവ രണ്ടും ആറ്-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ മോട്ടോര്‍ 197bhp കരുത്തും 380Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, ഡീസല്‍ എന്‍ജിന്‍ 182bhp കരുത്തും 450Nm torque ഉം പുറപ്പെടുവിക്കുന്നു. നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായി AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ ആറ് വകഭേദങ്ങളാണ് വിപണിയില്‍ എത്തുക. പ്രീമിയം മോഡലായ AX7Lനാണ് ഏറ്റവുമധികം വില. 24.11 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Mahindra XUV 7XO Launched: Prices in India Start at Rs. 13.66 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

'സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു'; തിരുവനന്തപുരത്ത് 3 ബിജെപി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി, വിട്ടയച്ചത് 12 മണിക്കൂറിന് ശേഷം

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

SCROLL FOR NEXT