മാരുതി 800 facebook
Automobile

'സാധാരണക്കാരുടെ വാഹനം'; മാരുതി 800ന് അവാര്‍ഡ്

ആധുനിക ഇന്ത്യന്‍ കാര്‍ ചരിത്രത്തില്‍ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്ത മാരുതി 800ന് അവാര്‍ഡ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ കാര്‍ ചരിത്രത്തില്‍ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്ത മാരുതി 800ന് അവാര്‍ഡ്. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡെസ് വെഹിക്കുള്‍സ് ആന്‍സിയന്‍സ് നല്‍കുന്ന അഭിമാനകരമായ വേള്‍ഡ് വെഹിക്കിള്‍ ഹെറിറേറ്റജ് അവാര്‍ഡ് ആണ് ഒരുകാലത്ത് ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്ന മാരുതി 800നെ തേടിയെത്തിയത്. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കാറാണിത്.

ദേശീയവും അന്തര്‍ദേശീയവുമായ വാഹന പൈതൃകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മാനിച്ചാണ് മാരുതി 800ന് അവാര്‍ഡ്. അമേരിക്ക, ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള 21 വാഹനങ്ങള്‍ക്കൊപ്പമാണ് മാരുതി 800നെയും അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സാധാരണക്കാര്‍ക്കും വാഹനയാത്ര സാധ്യമാക്കുകയും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്ത വാഹനമെന്ന നിലയിലാണ് മാരുതി 800നെ പുരസ്‌കാരം തേടിയെത്തിയത്.

കേന്ദ്രസര്‍ക്കാരും ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ഉല്‍പ്പന്നമാണിത്. 1983 ഡിസംബറില്‍ ഹര്‍പാല്‍ സിങ്ങിനാണ് ആദ്യത്തെ കാര്‍ കൈമാറിയത്. അദ്ദേഹത്തിന്റെ ആ കാര്‍ ഇന്ന് ഡല്‍ഹിയിലെ മാരുതി സുസുക്കി ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Maruti 800 Wins FIVA Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

നസ്ലെനു പകരം 'പ്രേമലു 2' നായകനായും, ധോനിക്ക് പകരം തലയായും പാറ്റിൻസൺ; എല്ലാവർക്കും അവനെ മതിയെന്ന് ട്രോൾ

പള്ളിക്കുള്ളിലെ ഒളിത്താവളം, വിഡിയോ കോൾ ചർച്ചകൾ, കണ്ണീർ വാതക പ്രയോഗം; ലഷ്കർ കമാൻഡറിനെ വീഴ്ത്തിയത് സാഹസികമായി

ബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 20 മുതല്‍ ദുബൈയില്‍ ബസ് റൂട്ടുകളില്‍ മാറ്റം

വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത