Maruti Victoris Spotted SOURCE: X
Automobile

മാരുതി വിക്ടോറിസിന്റെ അപ്‌ഡേറ്റ് മോഡല്‍ വരുന്നു; ഫ്‌ളെക്‌സ് ഫ്യൂവല്‍ ആണോ?

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എസ് യുവി മോഡലായ വിക്ടോറിസിന്റെ അപ്‌ഡേറ്റ് മോഡല്‍ വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എസ് യുവി മോഡലായ വിക്ടോറിസിന്റെ അപ്‌ഡേറ്റ് മോഡല്‍ വരുന്നു. ഇത് ടര്‍ബോ മോഡല്‍ ആണോ, ഫ്‌ളെക്‌സ് ഫ്യുവല്‍ ആണോ, ഫെയ്‌സ് ലിഫ്റ്റ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വാഗണ്‍ ആര്‍ ഇതിനോടകം തന്നെ ഫ്‌ളെക്‌സ് ഫ്യൂവല്‍ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ മോഡല്‍ ഒരു ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡല്‍ അല്ലെങ്കില്‍ സിബിജി മോഡല്‍ ആകാനാണ് സാധ്യത. കംപ്രസ്ഡ് ബയോഗ്യാസ് മോഡലിന് വേണ്ടി മാരുതി മുന്‍കൈയെടുക്കുകയാണ്. അതിനാല്‍ ഒരു സിബിജി പതിപ്പും പരീക്ഷണ ഘട്ടത്തിലുണ്ടാകാം.

വിക്ടോറിസിനെ സംബന്ധിച്ചിടത്തോളം, ഈ മിഡ് സൈസ് എസ് യുവി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രാള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 102 ബിഎച്ച്പി കരുത്തും 139 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. 10.5 ഇഞ്ച് സെന്റര്‍ സ്‌ക്രീന്‍, ഡോല്‍ബി അറ്റ്‌മോസ് ഓഡിയോ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാസ്, എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

Maruti Victoris Spotted; Facelift or New Powertrain?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി'; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കാറുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് കേന്ദ്രം; 2030 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം

ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

'ഫൗസി', 'സ്പിരിറ്റ്'; വരാൻ പോകുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ, പ്രഭാസിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകം

സിപിഎം നേതാവ് കെപി സഹദേവന്‍ അന്തരിച്ചു