ഏഴുപേര്‍ക്ക് സുഗമായി യാത്ര ചെയ്യാം, റെനോയുടെ ത്രീ റോ വേര്‍ഷന്‍ വരുന്നു; ബിഗ്‌സ്റ്റര്‍?

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ജനപ്രിയ മോഡല്‍ ആയ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു
Renault Duster Three-Row Version
Renault Duster Three-Row Version SOURCE: X
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ജനപ്രിയ മോഡല്‍ ആയ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. ഏഴുപേര്‍ക്ക് സുഗമായി ഇരുന്ന് പോകാന്‍ കഴിയുന്ന തരത്തില്‍ ത്രീ റോ വേര്‍ഷന്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ലോഞ്ച് ചെയ്യുമ്പോള്‍ ബിഗ്‌സ്റ്റര്‍ അല്ലെങ്കില്‍ ബോറിയല്‍ എന്ന പേര് നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. 2027ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ച് ഇതിന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ വില പ്രഖ്യാപനം അപ്പോള്‍ ഉണ്ടാവാനാണ് സാധ്യത.

മുന്‍ മോഡലിനെ അപേക്ഷിച്ച് ബമ്പര്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകളും മൊത്തത്തിലുള്ള ഹെഡ്‌ലാമ്പ് ഡിസൈനും മാറ്റമില്ലാതെ തുടരാനാണ് സാധ്യത. പുതിയ അലോയ് വീലുകള്‍, പിന്‍ ഡോറുകളില്‍ ഘടിപ്പിച്ച ഡോര്‍ ഹാന്‍ഡിലുകള്‍, കട്ടിയുള്ള വീല്‍ ക്ലാഡിങ് എന്നിവയും ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്. ത്രീ സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ഡ്യുവല്‍ ടോണ്‍ ബ്ലാക്ക്, ബ്രൗണ്‍ അപ്‌ഹോള്‍സ്റ്ററി, റെക്റ്റാംഗുലര്‍ എടി വെന്റുകള്‍, സെന്‍ട്രല്‍ കണ്‍സോള്‍ ഡിസൈന്‍ എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍.

നിലവില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.8 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്നി മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെ നിലനിര്‍ത്തുമോ അതോ പുതിയ എന്‍ജിന്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

Renault Duster Three-Row Version
സ്‌റ്റെലിഷ് ലുക്ക്, റിയര്‍ വ്യൂ കാമറ: മഹീന്ദ്ര ബൊലേറോ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍
Renault Duster Three-Row Version
സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സ്, വില 1.59 ലക്ഷം രൂപ; പള്‍സര്‍ എന്‍250എസ്എസ് വിപണിയില്‍
Summary

Renault Duster Three-Row Version Continues Testing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com