സ്‌റ്റെലിഷ് ലുക്ക്, റിയര്‍ വ്യൂ കാമറ: മഹീന്ദ്ര ബൊലേറോ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍
Mahindra Bolero Bold Edition
Mahindra Bolero Bold Editionsource: Mahindra
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍. പൊതുവേ ബൊലേറോയെ ഒരു ആഢംബര എസ് യുവിയായിട്ടില്ല കണക്കാക്കുന്നത്. എന്നാല്‍ വെങ്കല തീമില്‍ ബ്ലാക്ക് നിറത്തില്‍ പുറത്തിറക്കിയ പുതിയ മോഡലിന് സ്‌റ്റെലിഷ് ലുക്ക് ഉണ്ട്. ഇതിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ യാതൊരു മാറ്റവുമില്ല.

പുറംഭാഗത്ത്, ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, ഫോഗ് ലാമ്പ് സറൗണ്ടുകള്‍ എന്നിവയില്‍ വെങ്കല തീമാണ് നിറഞ്ഞുനില്‍ക്കുന്നത്. അലോയ് വീലുകള്‍, ഒആര്‍വിഎം കാപ്പുകള്‍, റൂഫ് റെയിലുകള്‍ എന്നിവയിലേക്കും ഈ വെങ്കല തീം നീളുന്നുണ്ട്. വെങ്കല നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

അകത്തളത്തില്‍ വെങ്കല തീമോടു കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകള്‍ കാണാം. റിയര്‍ വ്യൂ കാമറയാണ് മുന്‍ മോഡലിനെ അപേക്ഷിച്ച് ഇതിനെ വ്യത്യസ്തമാക്കുന്ന അകത്തളത്തിലെ മാറ്റം. സ്റ്റാന്‍ഡേര്‍ഡ് ബൊലേറോയുടെ വിവിധ വേരിയന്റുകളിലായി 8.57 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പവര്‍ട്രെയിനില്‍ മാറ്റമില്ല. 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 75 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

Mahindra Bolero Bold Edition
343 കിലോമീറ്റര്‍ റേഞ്ച്, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വില 2.65 ലക്ഷം രൂപ; അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം വിപണിയില്‍
Mahindra Bolero Bold Edition
എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികം; പ്രത്യേക പതിപ്പ് പുറത്തിറക്കി, ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് ഫീച്ചറുകള്‍
Summary

Mahindra Bolero Bold Edition Introduced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com