Audi Q3 source: Audi
Automobile

ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; പുതുതലമുറ ഔഡി ക്യൂ3 ഒക്ടോബര്‍ 16ന് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ അടുത്ത തലമുറ ക്യൂ3 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ അടുത്ത തലമുറ ക്യൂ3 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒരു ലക്ഷം രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

201 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് ശക്തിപകരുക. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഔഡിയുടെ ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ച് കൊണ്ടാണ് എന്‍ജിന്‍ വരുന്നത്. പുതിയതായി രൂപകല്‍പ്പന ചെയ്ത ആറു വശമുള്ള സിംഗിള്‍ ഫ്രെയിം ഫ്രണ്ട് ഗില്‍, പുതിയ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ലൈറ്റ് ബാറിനാല്‍ ബന്ധിപ്പിച്ചിരിക്കുന്ന സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, നടുവിലായി പ്രകാശിക്കുന്ന ഔഡി ലോഗോ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

അകത്തളത്തില്‍ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 11.9 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ 4 സ്‌പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവ നല്‍കിയിട്ടുണ്ട്.

New-gen Audi Q3 to be launched on October 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം

സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്

ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്, വിഡിയോ

വില 6.10 ലക്ഷം രൂപ, ലെവല്‍ 2 അഡാസ്; പുതിയ രൂപത്തില്‍ ബലേനോ, അറിയാം ഫീച്ചറുകള്‍