New-gen Kia Seltos  image credit: kia
Automobile

ഇടത്തരം എസ്‌യുവി വിപണിയില്‍ മത്സരം കടുക്കും; പുതിയ കിയ സെല്‍റ്റോസ് ഡിസംബര്‍ 10ന് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ മോഡലായ സെല്‍റ്റോസിന്റെ പുതുതലമുറ മോഡല്‍ ഡിസംബര്‍ 10ന് വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ മോഡലായ സെല്‍റ്റോസിന്റെ പുതുതലമുറ മോഡല്‍ ഡിസംബര്‍ 10ന് വിപണിയില്‍ അവതരിപ്പിക്കും. എസ്യുവി അവതരിപ്പിച്ചതിനു ശേഷമുള്ള ഏറ്റവും സമഗ്രമായ അപ്ഡേറ്റാണിത്. നിരവധി ഇന്റീരിയര്‍ പരിഷ്‌ക്കരണങ്ങളോടെയാണ് അപ്‌ഡേറ്റ് ചെയ്ത സെല്‍റ്റോസ് വിപണിയില്‍ എത്തുക.

ഇടത്തരം എസ്യുവി വിപണിയില്‍ സെല്‍റ്റോസിനെ ഉയര്‍ത്തുന്നതിന് നിരവധി പ്രീമിയം ഫീച്ചറുകളും ഹൈബ്രിഡ് പവര്‍ട്രെിനിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പുറത്ത് വലിയ ചതുരാകൃതിയിലുള്ള ഗ്രില്‍, ലംബ എല്‍ഇഡി ഡിആര്‍എല്‍, പുതിയ ബമ്പറുകള്‍, പുതിയ അലോയ്-വീല്‍ ഡിസൈനുകള്‍ എന്നിവയുള്ള ബോക്സിയര്‍ സിലൗറ്റാണ് പ്രതീക്ഷിക്കുന്നത്.പിന്‍ഭാഗത്ത് പുതിയ എല്‍ഇഡി ടെയില്‍-ലാമ്പുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

അകത്തളത്തില്‍ സ്ലീക്കര്‍ ലേഔട്ട്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെച്ചപ്പെട്ട എര്‍ഗണോമിക്‌സുള്ള പുതുക്കിയ സീറ്റിങ് എന്നിവയുള്ള ആധുനിക രൂപത്തിലുള്ള ഡാഷ്ബോര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി, അധിക ADAS ഫംഗ്ഷനുകള്‍, ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ അപ്ഗ്രേഡുകള്‍ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

എന്‍ജിന്‍ ഓപ്ഷനുകളായി പരിചിതമായ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റുകള്‍ എന്നിവ വരുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആദ്യമായി ഈ നിരയില്‍ വരാനും സാധ്യതയുണ്ട്. ഗിയര്‍ബോക്‌സില്‍ മാനുവല്‍, ഐഎംടി, ഓട്ടോമാറ്റിക് എന്നി ഓപ്ഷനുകള്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍, പുതിയ സെല്‍റ്റോസ് ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ കര്‍വ് തുടങ്ങിയവയുമായാണ് മത്സരിക്കുക.

New-gen Kia Seltos India Debut on 10 December

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

SCROLL FOR NEXT