New Kia Seltos  image credit: kia
Automobile

പുതുതലമുറ കിയ സെല്‍റ്റോസ് നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബ്രാന്‍ഡിന്റെ മിഡ് - സൈസ് എസ് യുവിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മാരുതി വിക്ടോറിസ്, ടാറ്റ സിയറ, ഹ്യുണ്ടായി ക്രെറ്റ എന്നിവയ്ക്കെതിരെ മത്സരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ സെല്‍റ്റോസ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്.

പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഡിആര്‍എല്‍, ഓള്‍-എല്‍ഇഡി ലൈറ്റിങ്, ടെയില്‍ഗേറ്റിലെ പുതിയ എല്‍ഇഡി ലൈറ്റ് ബാര്‍, വലിയ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളുമായാണ് 2026 സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. പൂര്‍ണ്ണമായും പുതിയ ഡിസൈനിലായിരിക്കും ഈ മിഡ്- സൈസ് എസ് യുവി. ജിടി ലൈന്‍, എക്‌സ്-ലൈന്‍ തുടങ്ങി നിരവധി വേരിയന്റുകളില്‍ പുതിയ കാര്‍ വിപണിയില്‍ എത്തും.

അകത്തളത്തില്‍ പുതിയ ഡ്യുവല്‍-ടോണ്‍, ത്രീ-സ്പോക്ക് സ്റ്റിയറിങ് വീല്‍, 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന ഡാഷ്ബോര്‍ഡ്, പുതിയ സെന്റര്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജര്‍, പുതിയ HVAC കണ്‍ട്രോളുകള്‍, ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സണ്‍റൂഫ് എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ NA പെട്രോള്‍ (Naturally Aspirated petrol), 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഇതിന് കരുത്തുപകരുക. വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

New Kia Seltos Set to Make Its Global Debut in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT