Kia Sorento  source: kia
Automobile

ആദ്യ ഹൈബ്രിഡ് എസ് യുവി, നിരവധി ഫീച്ചറുകള്‍; കിയ സൊറെന്റോ നാളെ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ പുതിയ എസ്‌യുവിയായ സൊറെന്റോ നാളെ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ പുതിയ എസ്‌യുവിയായ സൊറെന്റോ നാളെ വിപണിയില്‍ അവതരിപ്പിക്കും. പ്രീമിയം ത്രീ റോ എസ് യുവി സെഗ്മെന്റിലേക്കുള്ള ബ്രാന്‍ഡിന്റെ പ്രവേശനമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.കിയയുടെ ആദ്യ ഹൈബ്രിഡ് മോഡലാണിത്. 25,000 രൂപ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍, ഡീസല്‍ എന്‍ജിന്‍, എഡബ്ല്യൂഡി കോണ്‍ഫിഗറേഷന്‍ എന്നിവയോടെയാണ് സൊറന്റോ വിപണിയില്‍ എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, വെര്‍ട്ടിക്കലായി സ്റ്റാക്ക് ചെയ്ത പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള പുതിയ ഗ്രില്‍, എയര്‍ ഡാമിലെ എഡിഎഎസ് സെന്‍സര്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക്- ഫിന്‍ ആന്റിന, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പോടുകൂടിയ ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, വലിയ അലോയ് വീലുകള്‍, കോണ്‍ട്രാസ്റ്റ് കളേര്‍ഡ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍.

അകത്തളത്തില്‍ ലെവല്‍ 2 അഡാസ്, പനോരമിക് സണ്‍റൂഫ്, പുതിയ ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റും വെന്റിലേഷന്‍ ഫങ്ഷനുകളുമുള്ള ഫ്രണ്ട് സീറ്റുകള്‍, രണ്ടാം നിര സീറ്റുകള്‍ക്കായി സണ്‍ഷെയ്ഡുകളും കംഫര്‍ട്ട് ഹെഡ്‌റെസ്റ്റുകളും പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

New Kia Sorento to be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ആർഎസ്എസ് നിലപാടിന് സമാനം; രൂക്ഷവിമർശനവുമായി എംഎ ബേബി

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിൽ ഭിന്നത പുകയുന്നു ; മന്ത്രിസഭാ ഉപസമിതി കരട് റിപ്പോർട്ട് തയ്യാറാക്കി; രാഷ്ട്രീയ ബാധ്യത ആരേൽക്കും?

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

സിഗരറ്റ് ഉപേക്ഷിച്ചാൽ ശ്വാസകോശം ‘ക്ലീൻ’ ആകാൻ എത്ര ദിവസം വേണം?

കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി; നൂറായിരം കഥകള്‍ ഉണ്ടായിരുന്ന അച്ഛന്റെ കതക്: അഭയ ഹിരണ്‍മയി