എയര്‍ക്രോസിന്റെയും ബസാള്‍ട്ടിന്റെയും പുതിയ ബജറ്റ് വേരിയന്റുകള്‍ വരുന്നു; ടീസര്‍ പുറത്ത്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, അവരുടെ ജനപ്രിയ മോഡലുകളായ എയര്‍ക്രോസ് എസ് യുവിയുടെയും ബസാള്‍ട്ട് കൂപ്പെ എസ് യുവിയുടെയും പുതിയ ബജറ്റ് വേരിയന്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
Citroen basalt and aircross teased ahead of launch
Citroen basalt and aircross teased ahead of launchSource: Citroen
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, അവരുടെ ജനപ്രിയ മോഡലുകളായ എയര്‍ക്രോസ് എസ് യുവിയുടെയും ബസാള്‍ട്ട് കൂപ്പെ എസ് യുവിയുടെയും പുതിയ ബജറ്റ് വേരിയന്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മിഡ് സൈസ് വേരിയന്റുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കൂടുതല്‍ ആകര്‍ഷണമാക്കാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിട്രോണ്‍ പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പുതിയ ടീസര്‍ കമ്പനി പുറത്തുവിട്ടു. എയര്‍ക്രോസ് എസ് യുവിയുടെയും ബസാള്‍ട്ട് കൂപ്പെ എസ് യുവിയുടെയും പുതിയ ബജറ്റ് വേരിയന്റുകളുടെ രൂപരേഖ മാത്രമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. പ്രീമിയം മോഡലുകളില്‍ മാത്രം ലഭ്യമായിരുന്ന അധിക ഫീച്ചറുകള്‍ ഇവ വാഗ്ദാനം ചെയ്‌തേക്കാം. മുന്നിലും പിന്നിലും ചില അധിക എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ പുതിയ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്തിയേക്കാം.

1.2 ലിറ്റര്‍ ടര്‍ബോ പവര്‍ട്രെയിന്‍ തന്നെയായിരിക്കാം ഇതിന് കരുത്തുപകരുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭിക്കും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലും ഇത് വിപണിയില്‍ എത്തിയേക്കാം. പ്രീമിയം കാറിനുള്ള ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്. സബ്-4 എസ് യുവിയുടെ ഉയര്‍ന്ന പതിപ്പുകള്‍ക്ക് വരുന്ന വില ഈ മിഡ് സൈസ് എസ് യുവികള്‍ക്ക് വന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Citroen basalt and aircross teased ahead of launch
ഓഫ് റോഡ് ഡ്രൈവിന് സൂപ്പർ, കരുത്തുറ്റ എന്‍ജിന്‍; ഹിമാലയന്‍ 440 ലോഞ്ച് വെള്ളിയാഴ്ച
Citroen basalt and aircross teased ahead of launch
നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; റെനോ ട്രൈബര്‍ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം
Summary

Citroen Teases New Budget Variant for Aircross and Basalt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com