New Renault Duster image credit: renault
Automobile

റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് റിപ്പബ്ലിക് ദിനമായ നാളെ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് റിപ്പബ്ലിക് ദിനമായ നാളെ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിലൊന്നായ ഡസ്റ്ററിന്റെ പുതിയ തലമുറയാണ് വിപണിയില്‍ പ്രദര്‍ശിപ്പിക്കുക.

2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം.

പുതിയ ഡസ്റ്റര്‍ അതിന്റെ ഇതിഹാസ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം ആധുനിക ഡിസൈന്‍, നവീന സാങ്കേതികവിദ്യ, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് വിപണിയിലെത്തുക. എക്സ്റ്റീരിയര്‍ ഡിസൈനിന്റെ കാര്യത്തില്‍, ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ റെനോ ഡസ്റ്ററിന് ആഗോള പതിപ്പില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ചില സവിശേഷ ഘടകങ്ങള്‍ ഉണ്ടായിരിക്കും. പിന്‍വശത്ത് എല്‍ഇഡി ലൈറ്റ് ബാര്‍, റിയര്‍ വൈപ്പര്‍, വാഷര്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഡിആര്‍എല്‍, റൂഫ് റെയിലുകള്‍ എന്നിവയോട് കൂടിയായിരിക്കും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.

ഇന്റീരിയറില്‍ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്റ്റബ്ബി ഗിയര്‍ ലിവര്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം, എസി വെന്റുകള്‍ക്കുള്ള ട്രൈ-ആരോ ഡിസൈന്‍, 360-ഡിഗ്രി കാമറ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സാങ്കേതിക സവിശേഷതകളെ കുറിച്ച് റെനോ മൗനം പാലിച്ചു. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ സിയറ, കിയ സെല്‍റ്റോസ്, മാരുതി വിക്ടോറിസ്, ടാറ്റ കര്‍വ്വ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഫോക്സ്വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റര്‍ എന്നിവയുമായി ഇത് മത്സരിക്കും.

New Renault Duster Set to be Unveiled in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി

ഭം​ഗിയും രുചിയും അല്ല, മികച്ച ഭക്ഷണ കോമ്പിനേഷൻ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ

ഐസിസി തീരുമാനം അംഗീകരിക്കുന്നു, ഇന്ത്യ സുരക്ഷിതമല്ല; ആവർത്തിച്ച് ബം​ഗ്ലാദേശ്

'സർവ്വം മായ വെളുത്തിരിക്കുന്നു...; അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'; വിശേഷങ്ങളുമായി നിവിൻ പോളി

കേരള കുംഭമേള: ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്‌

SCROLL FOR NEXT