New Skoda Slavia SOURCE: X
Automobile

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്; സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പ്രമുഖ മോഡലായ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പ്രമുഖ മോഡലായ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ മിഡ് സൈസ് സെഡാന്റെ ഉല്‍പ്പാദനം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയുമായാണ് അപ്‌ഡേറ്റ് ചെയ്ത സ്ലാവിയ മത്സരിക്കുക.

ഡിസൈന്‍, പവര്‍ട്രെയിന്‍, ഫീച്ചറുകള്‍ എന്നിവയില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ സ്ലാവിയ വിപണിയില്‍ എത്തുക. 1.0 ലിറ്റര്‍ എന്‍ജിനുമായി ബന്ധിപ്പിച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് വരുന്നത്. ഇത് വലിയ മാറ്റമാണ്. 360 ഡിഗ്രി കാമറ, റിയര്‍ സീറ്റ് മസാജ് ഫംഗ്ഷന്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

വെന്റിലേറ്റഡ്, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് കണക്ടിവിറ്റിയോട് കൂടിയ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

New Skoda Slavia Launch on 6 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം: ചിറ്റൂർ തത്തമംഗലത്ത് ടോസിലൂടെ അട്ടിമറി ജയം; പല്ലശ്ശന ഡിവിഷൻ നിലനിർത്തി

'ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്'; നസ്രിയയെക്കുറിച്ച് ഫഹദ് ഫാസില്‍

'പ്രശസ്തി വലിയ പാര, സമാധാനവും സ്വസ്ഥതയും പോയികിട്ടി'; വൊസീഞ്ഞ!

നിസാരമെന്ന് തോന്നാം, ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ