

രാവിലെ ദോശയ്ക്കും ഇഡ്ലിക്കും ഒപ്പം സാമ്പാർ കഴിച്ചു മടുത്തോ? എങ്കിൽ മുതിര ഒന്ന് പ്രയോഗിച്ചു നോക്കൂ. നാവിൽ രുചി ഉണർത്തുന്ന മുതിര ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ?
തെക്കൽകേരളത്തിലെ ഒരു ജനപ്രിയ വിഭവമാണ് മുതിര ചമ്മന്തി. ഇത് പ്രാതലിന് മാത്രമല്ല, ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും നല്ല കോമ്പിനേഷൻ ആണ്. മഴക്കാലത്ത് തെക്കൻകേരളത്തിൽ ആയുർവേദ വിധിപ്രകാരം മരുന്നായും മുതിര ചമ്മന്തി ഭക്ഷണക്രമത്തിൽ ചേർക്കാറുണ്ട്.
ആവശ്യമായ സാധനങ്ങൾ
തേങ്ങ- കാല്‍ കപ്പ്
മുതിര പരിപ്പ്- അര കപ്പ്
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി- രണ്ടെണ്ണം
പുളി-അല്‍പം
ഉപ്പ്- ആവശ്യത്തിന്
തെയ്യാറാക്കുന്ന വിധം
മുതിര ഒരു പാത്രത്തിലിട്ട് നല്ലതു പോലെ വറക്കണം. ചൂട് പോകുമ്പോള്‍ മിക്‌സിയില്‍ ഒന്ന് കറക്കിയെടുത്ത് തൊലി കളഞ്ഞ് പരിപ്പ് എടുക്കണം. ഈ മുതിര പരിപ്പ് വെള്ളത്തില്‍ കഴുകി ഊറ്റിയെടുക്കണം. തേങ്ങ, ചുവന്നുള്ളി, മുളകുപൊടി, പുളി, ഉപ്പ് ചേര്‍ത്ത് നന്നായി അരച്ചെടുത്താൽ മുതിര ചമ്മന്തി റെഡി.
ആവശ്യമായ സാധനങ്ങൾ
ചുവന്ന മുളക് - 9 എണ്ണം
കശ്മീരി മുളക് -3 എണ്ണം
കറി വേപ്പില -1/4 കപ്പ്
മുതിര -1/2 കപ്പ്
തേങ്ങ - 1 കപ്പ്
പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
കായപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പാനിൽ മുളകുകളും കറിവേപ്പിലയും ഇട്ട് എണ്ണയില്ലാതെ ചെറു തീയിൽ വറുത്തെടുക്കുക. മുളകു ചൂടായിക്കഴിഞ്ഞാൽ മുതിര കൂടി ഇട്ടു വറുത്തെടുക്കുക. മുതിര ചൂടായി പൊട്ടിത്തുടങ്ങുന്നത് വരെ വറുക്കുക. അതു മാറ്റി വയ്ക്കുക. പാനിൽ തേങ്ങ ഇട്ടു ചെറു തീയിൽ വറുത്തെടുക്കുക.
പുളിയും ചേർത്ത് ഒന്ന് ചൂടാക്കുക. അതിലേക്കു വറുത്തു വച്ച മുതിരയുടെ കൂട്ടും കായപ്പൊടിയും ചേർത്ത് രണ്ടു മിനിറ്റ് വറുക്കുക. തണുത്ത ശേഷം ഉപ്പും ചേർത്ത് പൊടിക്കുക. എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ചു കുറച്ചു ദിവസം ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates