Hyundai Neira EV MPV Hyundai
Automobile

490 കിലോമീറ്റര്‍ വരെ റേഞ്ച്, വരുന്നു ഹ്യുണ്ടായിയുടെ എംപിവി ഇലക്ട്രിക് പതിപ്പ്; അറിയാം നെയ്‌റയുടെ ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യണ്ടായിയുടെ പുതിയ വാഹനമായ നെയ്‌റ ഇവി എംപിവി വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യണ്ടായിയുടെ പുതിയ വാഹനമായ നെയ്‌റ ഇവി എംപിവി വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങളും ഫീച്ചറുകളും പുറത്തുവന്നു. കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ ഹ്യുണ്ടായ് പതിപ്പാണിത്. കിയ കാരെന്‍സ് ക്ലാവിസ് ഇവിയിലെ സമാനമായ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളുമാണ് ഇതില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം നെയ്‌റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രോട്ടോടൈപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇതിലുള്ളത്. വാഹനത്തിന്റെ അകത്തളം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കിയ കാരെന്‍സ് ക്ലാവിസ് ഇവിയിലുള്ളതിന് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. ഇന്തോനേഷ്യയിലെ നെയ്‌റ പ്രവിശ്യയുടെ പേരാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്.

360 ഡിഗ്രി കാമറ, ലെവല്‍ രണ്ട് അഡാസ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍. മൂന്ന് വേരിയന്റുകളിലും രണ്ട് ബാറ്ററി ഓപ്ഷനുകളിലും ഇത് വിപണിയില്‍ എത്താനാണ് സാധ്യത. 51.4kwh, 42kwh ബാറ്ററി ഓപ്ഷനുകളാണ് ഉണ്ടാവുക. ഇതില്‍ 51.4kwh ബാറ്ററി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കും.

490 കിലോമീറ്റര്‍ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 42kwh ബാറ്ററിയിൽ 404 കിലോമീറ്റര്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്. മുന്‍ചക്രങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിക്ക് പുറമേ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പായും ഇത് അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന എംപിവി വിപണിയില്‍ ഇതിന്റെ കടന്നുവരവ് മത്സരം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Production Ready Hyundai Neira EV MPV Revealed 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു, ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്': ബിൽകിസ് ബാനു

സൂം, ബിബിസി, സിഎന്‍എന്‍ ഉള്‍പ്പെടെ 170-ലേറെ പ്രമുഖ വെബ്സൈറ്റുകളില്‍ മാല്‍വെയര്‍ ആക്രമണം; റിപ്പോര്‍ട്ട്

കോടിയേരിയോട് പാര്‍ട്ടി നേതൃത്വം നന്ദികേട് കാട്ടി; ഇതാണോ പിണറായി പറയുന്ന ഊഷ്മള ബന്ധം; സിപിഎം വിട്ട് ഭാര്യാ സഹോദരന്‍

മുതിര ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യില്ല, റെസിപ്പി നോക്കാം

മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ