Renault Duster Launched in India  source: Renault
Automobile

കാത്തിരിപ്പിന് വിരാമം, പുതിയ റെനോ ഡസ്റ്റര്‍ വിപണിയില്‍, വില 10.49 ലക്ഷം രൂപ മുതല്‍; അറിയാം ഫീച്ചറുകള്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് പുതിയ റെനോ ഡസ്റ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 10.49 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം)

ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിലൊന്നായ ഡസ്റ്ററിന്റെ പുതിയ തലമുറയാണ് വിപണിയില്‍ എത്തിയത്. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കിയ ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം.

പുതിയ ഡസ്റ്റര്‍ അതിന്റെ ഇതിഹാസ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം ആധുനിക ഡിസൈന്‍, നവീന സാങ്കേതികവിദ്യ, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് വിപണിയിലെത്തിയത്. പുതിയ RGM പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, പൂര്‍ണ്ണമായും പുതിയ ഡിസൈന്‍, അപ്ഡേറ്റ് ചെയ്ത സവിശേഷതകള്‍, ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ 21,000 രൂപയ്ക്ക് എസ്യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. പുതിയ ഡസ്റ്ററില്‍ രണ്ട് ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട് - 1.0 ലിറ്റര്‍ യൂണിറ്റ്, 1.3 ലിറ്റര്‍ യൂണിറ്റ് എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഡിസിടി എന്നിവ ഉള്‍പ്പെടുന്നു. ഈ വര്‍ഷം അവസാനം ഉത്സവ സീസണോട് അനുബന്ധിച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.8 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുമെന്ന് റെനോ സ്ഥിരീകരിച്ചു.

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഗ്രില്ലിലെ പ്രമുഖ ഡസ്റ്റര്‍ ലെറ്ററിംഗ്, മുന്നിലും പിന്നിലും കട്ടിയുള്ള സില്‍വര്‍ ഫിനിഷിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ബാഹ്യ ഹൈലൈറ്റുകള്‍. കറുത്ത വീല്‍-ആര്‍ച്ച് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, സി-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍-ലൈറ്റുകള്‍, ടെയില്‍ഗേറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന എല്‍ഇഡി ലൈറ്റ് ബാര്‍, ഉയര്‍ന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇന്റഗ്രേറ്റഡ് റൂഫ് സ്പോയിലര്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

ഡാഷ്ബോര്‍ഡില്‍ ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണത്തോടെയാണ് എസ് യുവി വരുന്നത്. പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി കാമറ, ലെവല്‍ 2 ADAS, ആറ് എയര്‍ബാഗുകള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ്, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് അകത്തളത്തില്‍ വരുന്നത്.

Renault Duster Launched in India at Rs. 10.49 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്

അധ്യാപകനായി ധ്യാൻ ശ്രീനിവാസൻ, ഒപ്പം ദേവനന്ദയും; 'കല്യാണമരം' തിയറ്ററുകളിലേക്ക്, റിലീസ് തീയതി

ചൂടുകൂടിയപ്പോൾ ദഹനക്കേട്? വയറിന് ആശ്വാസം ഈ പഴങ്ങൾ

'ഗെയ്‌ലിന്റെ റെക്കോര്‍ഡ് വീഴ്ത്തും, ഐപിഎല്‍ തൂക്കും', ആഗ്രഹം പറഞ്ഞ് വൈഭവ് സൂര്യവംശി

SCROLL FOR NEXT