Renault Duster Strong Hybrid launched source: x
Automobile

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ഹൈബ്രിഡ് പതിപ്പ് ആയ ഇ-ടെക് 160 വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ഹൈബ്രിഡ് പതിപ്പ് ആയ ഇ-ടെക് 160 വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് എസ് യുവിയായ ഡസ്റ്റര്‍ ഹൈബ്രിഡില്‍ 1.8 ലിറ്റര്‍ പെട്രോള്‍- ഹെബ്രിഡ് എന്‍ജിന്‍ സംവിധാനമാണുള്ളത്. ഇവോല്യൂഷന്‍ വേരിയന്റിന് 16.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റ് ആയ ഇമോഷന് 19.49 ലക്ഷം രൂപയാണ് വില.

1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.4kwh സെല്‍ഫ് ചാര്‍ജിങ് ബാറ്ററിയും ചേര്‍ന്നതാണ് ഹൈബ്രിഡ് സംവിധാനം. 29 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. നഗരങ്ങളിലെ ഡ്രൈവിങ്ങിന്റെ 80 ശതമാനം വരെ ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

എന്‍ജിന്‍ 160 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുകയും മള്‍ട്ടി മോഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ്ങും പെട്രോള്‍ എന്‍ജിനും വഴിയാണ് ബാറ്ററി ചാര്‍ജ്.

Renault Duster Strong Hybrid launched at Rs 16.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍