Royal Enfield Himalayan 450 Rally details revealed ahead of EICMA 2025 Source: Royal Enfield
Automobile

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

നവംബര്‍ നാലിന് നടക്കുന്ന EICMA 2025ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹിമാലയന്‍ 450 റാലി റെയ്ഡിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നവംബര്‍ നാലിന് നടക്കുന്ന EICMA 2025ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹിമാലയന്‍ 450 റാലി റെയ്ഡിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഹിമാലയന്‍ 450ന്റെ കൂടുതല്‍ ഹാര്‍ഡ്കോര്‍ ആയ പതിപ്പാണ് റാലി റെയ്ഡ്.

ഓഫ്-റോഡ് യാത്രാ പ്രേമികള്‍ക്കായാണ് ഇത് വിപണിയില്‍ എത്താന്‍ പോകുന്നത്. കൂടുതല്‍ കാലം യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ ഉപയോഗിക്കുന്നതിനും ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണത്തിനുമായി കട്ടിയുള്ള ഫോര്‍ക്ക് ട്യൂബുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും ക്രമീകരിച്ചിരിക്കുന്ന സസ്പെന്‍ഷന്‍ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. റാലി-സ്‌റ്റൈല്‍ റിയര്‍ പാനല്‍, റാലി സീറ്റ്, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഹിമാലയന്‍ 450 നെ അപേക്ഷിച്ച് ഇതിന് ഭാരം കുറഞ്ഞേക്കാമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ ഇന്ധന ടാങ്കും ഭാരം കുറഞ്ഞ ബോഡി ഭാഗങ്ങളും വഴിയാണ് ഇത് സാധ്യമാക്കുന്നത്. ബൈക്കിന് ട്യൂബ്ലെസ് സ്പോക്ക് വീലുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കാന്‍ സാധ്യതയുണ്ട്. എന്‍ജിന്റെ പവര്‍ ഔട്ട്പുട്ടില്‍ നേരിയ വര്‍ധനയ്ക്കും സാധ്യതയുണ്ട്. റാലിയ്ക്ക് അനുയോജ്യമായ വിധമാണ് ഇതില്‍ മാറ്റങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഡിസൈന്‍ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായി ബൈക്കിനെ വ്യത്യസ്തമാക്കുന്നതിന് പുതിയ പെയിന്റ് സ്‌കീമുകളും ഗ്രാഫിക്‌സും ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം 50,000 മുതല്‍ 60,000 രൂപ വരെ വില വര്‍ധനയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ മോട്ടോവേഴ്സ് 2025ല്‍ ഹിമാലയന്‍ 450 റാലി റെയ്ഡ് പ്രദര്‍ശിപ്പിക്കും.

Royal Enfield Himalayan 450 Rally raid details Revealed ahead of EICMA 2025 Debut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT