Royal Enfield Himalayan 750 SOURCE: X
Automobile

750 സിസി, സുഗമമായ യാത്രയ്ക്ക് അപ്ഡേറ്റ് ചെയ്ത സസ്പെന്‍ഷന്‍; വരുന്നു അഡ്വഞ്ചര്‍ ലുക്കില്‍ കരുത്തന്‍, ഹിമാലയന്റെ അടുത്ത മോഡല്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക് ആയ ഹിമാലയന്‍ 750 ആദ്യമായി ഇന്ത്യയില്‍ മോട്ടോവേഴ്സ് 2025ല്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക് ആയ ഹിമാലയന്‍ 750 ആദ്യമായി ഇന്ത്യയില്‍ മോട്ടോവേഴ്സ് 2025ല്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ മാസം ആദ്യം EICMA 2025ല്‍ ഈ മോട്ടോര്‍സൈക്കിള്‍ ആഗോളതലത്തില്‍ ഡിസ്‌പ്ലേ നടത്തിയിരുന്നു. പുതിയ 750 സിസി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിളായതിനാല്‍ ഹിമാലയന്‍ 750നായി കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികള്‍.

ഹിമാലയന്‍ 450ന് മുകളില്‍ വരുന്ന ഈ അഡ്വഞ്ചര്‍ ബൈക്ക് ആഗോളതലത്തില്‍ വലിയ മിഡില്‍വെയ്റ്റ് എതിരാളികളുമായാണ് മത്സരിക്കുക. ഫീച്ചറുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 750 സിസി, പാരലല്‍-ട്വിന്‍ എന്‍ജിന്‍ ആയിരിക്കും ഹിമാലയന്‍ 750ന് കരുത്തുപകരുക. ഈ എന്‍ജിന്‍ ഏകദേശം 53-55bhp കരുത്തും ഏകദേശം 65-70Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

EICMAയില്‍ പ്രദര്‍ശിപ്പിച്ചതിന് സമാനമായ ഹിമാലയന്‍ 750ന്റെ ടെസ്റ്റ് പ്രോട്ടോടൈപ്പ് ആയിരിക്കും മോട്ടോവേഴ്സ് 2025ലും റോയല്‍ എന്‍ഫീല്‍ഡ് ഡിസ്‌പ്ലേ ചെയ്യുക എന്നാണ് കരുതുന്നത്. EICMAയില്‍ വെളിപ്പെടുത്തിയ പ്രോട്ടോടൈപ്പില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്സ്റ്റോക്ക്, വ്യത്യസ്ത സബ്ഫ്രെയിം, അപ്ഡേറ്റ് ചെയ്ത സസ്പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരുന്നു. ക്രമീകരിക്കാവുന്ന USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ലിങ്ക്ഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ സുഗമമാക്കും. ട്യൂബ്ലെസ് വയര്‍-സ്പോക്ക് വീലുകളാണ് മറ്റൊരു പ്രത്യേകത. മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്നില്‍ സിംഗിള്‍ റോട്ടറും ബ്രേക്കിങ് കൈകാര്യം ചെയ്യും.

ഡിസൈന്‍ ഭാഗത്ത് ഹിമാലയന്‍ 750ന് ഒരു റെട്രോ-അഡ്വഞ്ചര്‍ ലുക്ക് ആണ് ആകര്‍ഷണം. സെമി-ഫെയറിംഗ്, വലിയ ഇന്ധന ടാങ്ക്, ഉയര്‍ത്തിയ ടെയില്‍ സെക്ഷന്‍ തുടങ്ങിയവ ഇതിന് ഉയരവും പരുക്കന്‍ രൂപവും നല്‍കുന്നു. 2026 അവസാനമോ 2027 ന്റെ തുടക്കത്തിലോ ഇത് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Royal Enfield Himalayan 750 to be Unveiled in India at Motoverse 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

പഴകിയ വസ്ത്രങ്ങൾ പോലും പുത്തനാകും

SCROLL FOR NEXT