Royal Enfield Himalayan Mana Black launched  image credit: Royal Enfield
Automobile

പേരിന്റെ പ്രചോദനം 'മന പാസ്'; ഹിമാലയന്‍ മന ബ്ലാക്ക് വിപണിയില്‍, വില 3.37 ലക്ഷം രൂപ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മന ബ്ലാക്ക് പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മന ബ്ലാക്ക് പുറത്തിറക്കി. 3.37 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗോവയിലെ മോട്ടോവേഴ്സ് 2025 ലാണ് വില പ്രഖ്യാപനം നടത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളില്‍ ഒന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലിന് ഹിമാലയന്‍ മന ബ്ലാക്ക് എന്ന പേര് നല്‍കിയത്. ഹിമാലയന്‍ മന ബ്ലാക്ക് വളരെ ആകര്‍ഷകമായി തോന്നുന്ന സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനിഷിലാണ് വിപണിയില്‍ എത്തിച്ചത്. എന്‍ജിന്‍, യുഎസ്ഡി ഫോര്‍ക്ക്, ട്യൂബ്ലെസ്, വയര്‍-സ്പോക്ക് റിമ്മുകള്‍ എന്നിവയും കറുപ്പ് നിറത്തിലാണ്. ബൈക്കിന് കറുത്ത നിറത്തിലുള്ള റാലി ഹാന്‍ഡ് ഗാര്‍ഡുകളും ഹൈ-മൗണ്ട് റാലി മഡ്ഗാര്‍ഡും ഉണ്ട്.

40 ബിഎച്ച്പിയും 40 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ് ബൈക്കിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ എബിഎസ്, പവര്‍ മോഡുകള്‍ തുടങ്ങിയവ മറ്റു ഹിമാലയന്‍ മോഡലുകളില്‍ കാണുന്നതുപോലെ തന്നെയാണ്.

Royal Enfield Himalayan Mana Black launched at Rs 3.37 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

SCROLL FOR NEXT