14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍, 1800 എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും; റിപ്പോര്‍ട്ട്

14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍
Amazon Laid Off Over 14000 employees In Record Job Cuts In October
Amazon Laid Off Over 14000 employees In Record Job Cuts In Octoberഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: 14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍. ഇതില്‍ 1800 എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്ലൗഡ് സേവനങ്ങള്‍ മുതല്‍ റീട്ടെയില്‍, പരസ്യം, പലചരക്ക് തുടങ്ങി കമ്പനിയുടെ ബിസിനസിന്റെ എല്ലാ കോണുകളിലും ജോലി ചെയ്യുന്നവരെ ഇത് ബാധിക്കും. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ന്യൂജേഴ്സി, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാര്‍ക്കാണ് കൂടുതലായും ജോലി നഷ്ടപ്പെടുക. പിരിച്ചുവിടലുകള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെന്നും ശ്രേണി കുറയ്ക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമാണ് വെട്ടിക്കുറയ്ക്കല്‍ നടത്തിയതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

Amazon Laid Off Over 14000 employees In Record Job Cuts In October
ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക '.bank.in' ല്‍; ആര്‍ബിഐ നടപടി, കാരണമിത്

എന്നിരുന്നാലും, എഐയിലേക്കുള്ള മാറ്റം തൊഴില്‍ ശക്തിയെ പുനര്‍നിര്‍ണയിച്ച് വരികയാണ്. എഐ സാങ്കേതികവിദ്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വൈറ്റ് കോളര്‍ റോളുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. പുതിയ പുനഃസംഘടന ഏറ്റവും കൂടുതല്‍ ബാധിച്ചത് ആമസോണിന്റെ ഗെയിമിംഗ് വിഭാഗത്തെയാണ്.

Amazon Laid Off Over 14000 employees In Record Job Cuts In October
പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപിയില്‍, ലംപ്‌സമായി മൂന്ന് ലക്ഷം രൂപ; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് പറയുന്നത്
Summary

Amazon Laid Off Over 14000 employees In Record Job Cuts In October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com