ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക '.bank.in' ല്‍; ആര്‍ബിഐ നടപടി, കാരണമിത്

ബാങ്കില്‍ നേരിട്ട് പോയി ഇടപാട് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഒട്ടുമിക്ക ആളുകള്‍ മാറിയതോടെ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്
digital transaction
digital transactionimage credit: ANI
Updated on
1 min read

ന്യൂഡല്‍ഹി: ബാങ്കില്‍ നേരിട്ട് പോയി ഇടപാട് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഒട്ടുമിക്ക ആളുകളും മാറിയതോടെ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. യഥാര്‍ഥ ലിങ്കും സന്ദേശവുമാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇതനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ '.bank.in' ഡൊമെയ്നിലേക്ക് മാറ്റണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, ഡിജിറ്റല്‍ ബാങ്കിങ്ങിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ നടപടി. പുതിയ നിര്‍ദേശം അനുസരിച്ച്

ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് മാത്രമേ '.bank.in' ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയൂ. ഇതുവഴി യഥാര്‍ഥ ബാങ്ക് വെബ്‌സൈറ്റാണ് എന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്.

digital transaction
ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടീശ്വരനാകാം!; ഇതാ ഒരു എളുപ്പവഴി

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ എന്നി മുന്‍നിര ബാങ്കുകള്‍ ഇതിനകം മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകളുടെയും വ്യാജ ബാങ്കിങ് വെബ്സൈറ്റുകളുടെയും വര്‍ധനയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഇടപെടല്‍. ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ച് എക്സ്‌ക്ലൂസീവ് ഡൊമെയ്ന്‍ വെരിഫൈ ചെയ്ത ഡിജിറ്റല്‍ ഐഡന്റിറ്റിയായി വര്‍ത്തിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.

പുതിയ ഔദ്യോഗിക ബാങ്ക് യുആര്‍എല്ലുകളുടെ പട്ടിക

ഐസിഐസിഐ ബാങ്ക്: https://www.icici.bank.in/

എച്ച്ഡിഎഫ്‌സി ബാങ്ക്: https://www.hdfc.bank.in/

ആക്‌സിസ് ബാങ്ക്: https://www.axis.bank.in/

കൊട്ടക് മഹീന്ദ്ര ബാങ്ക്: https://www.kotak.bank.in/en/home.html

digital transaction
വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച, 350 കോടി ഉപയോക്താക്കള്‍ ഭീഷണിയില്‍; മുന്നറിയിപ്പ്
Summary

RBI Rule Alert: All Bank URLs To Now End With 'Bank.In

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com