Aeris 
Automobile

5.29 ലക്ഷം എക്‌സ്‌ഷോറും വില, 'ഏരിസ്' പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്, ഫീച്ചറുകള്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മുംബൈ: ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ 'ഏരിസ്' പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഡിസൈന്‍ പരിശോധിച്ചാല്‍ ടിയാഗോയ്ക്ക് സമാനമായി മുന്‍വശത്തെ ലൈറ്റ് സെറ്റപ്പ് തന്നെയാണ് ഏരിസിനുമുള്ളത്.

എന്നാല്‍ ബമ്പറില്‍ കറുത്ത ക്ലാഡിങ്ങിന്റെ അളവ് കുറവാണ്. കറുപ്പ് നിറത്തിലുള്ള ഒആര്‍വിഎംകള്‍ മിററുകളില്‍ ഘടിപ്പിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 15 ഇഞ്ച് ടയറുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. പിന്‍ഭാഗം കാണുമ്പോള്‍ ലൈറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുപോലെ തോന്നിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. എങ്കിലും ടെയില്‍-ലൈറ്റ് ഗ്രാഫിക്‌സില്‍ ചെറിയ മാറ്റങ്ങളും അധിക ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാന്‍ഡെലി ഡ്രിസില്‍ (ലാവെന്‍ഡര്‍), നൈട്രോ ക്രിംസണ്‍ (ചുവപ്പ്), ഡ്യൂണ്‍ ഗ്ലോ (മണല്‍ നിറം), ഡേടോണ ഗ്രേ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഏരിസ് ലഭ്യമാകും.

ഇന്റീരിയറും ഫീച്ചറുകളും

കാബിനില്‍ ലലിത്പുര്‍ ഇന്റീരിയറും ഡ്യുവല്‍-ടോണ്‍ സീറ്റുകളുമാണുള്ളത്. സ്റ്റിയറിങ്, ഡാഷ്ബോര്‍ഡ് ലേഔട്ട്, സെന്റര്‍ കണ്‍സോള്‍ എന്നിവയെല്ലാം ടിയാഗോയ്ക്ക് സമാനമാണ്. അതായത്, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിങ്, സെഗ്മെന്റഡ് ഡിസ്പ്ലേയോടുകൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് സെന്റര്‍ സ്‌ക്രീന്‍, ഇരട്ട യൂണിറ്റ് പോലെ തോന്നിക്കുന്ന സിംഗിള്‍ വയര്‍ലെസ് ചാര്‍ജര്‍, പിന്‍ഭാഗത്തെ എസി വെന്റുകള്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ റോട്ടറി ഡ്രൈവ് സെലക്റ്റര്‍, ഡാഷ്‌കാമായും ഉപയോഗിക്കാവുന്ന 360-ഡിഗ്രി കാമറ, തിരശ്ചീനമായ എസി വെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എഞ്ചിന്‍

സാങ്കേതികമായി, 85bhp കരുത്തും 113Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ഏരിസിന് കരുത്തേകുന്നത്. ഇതിന്റെ i-CNG (ട്വിന്‍-സിലിണ്ടര്‍) പതിപ്പ് 74.5bhp കരുത്തും 96.5Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് പതിപ്പുകളിലും 5-സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. വാഹനത്തിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. ഒക്ടോബര്‍ 11 മുതല്‍ വാഹനങ്ങളുടെ വിതരണം തുടങ്ങും.

Tata Aeris Launched in India at Rs. 5.29 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ പ്രക്ഷോഭം; ​ഗ്യാനേഷ് കുമാറിന് സിജെപി മുന്നറിയിപ്പ്

'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി

ഒരേ ഷൂ ദിവസവും ധരിക്കുന്നവരാണോ? പാദങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതിങ്ങനെ

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ