ടാറ്റ ഏരിസ്  ടാറ്റ മോട്ടോഴ്സ്
Automobile

ടിഗോറിന്റെ അപ്‌ഡേറ്റഡ് പതിപ്പ്; ടാറ്റ ഏരിസിന്റെ കുടുതല്‍ ഫീച്ചറുകള്‍ അറിയാം, ടീസര്‍ പുറത്ത്

ആകര്‍ഷകമായ ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് ആയ ടെയില്‍ ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍, പിന്‍ഭാഗത്തെ പ്രത്യേക ബാഡ്ജിങ് എന്നിവ വിഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മുംബൈ: ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ 'ഏരിസ്'ന്റെ ടീസര്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്. വാഹനം ഈ മാസം 25-ന് പുറത്തിറങ്ങാനിരിക്കെയാണ് കമ്പനി ടീസര്‍ പുറത്തുവിട്ടത്. പലതവണ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും പുതിയ വിഡിയോ വാഹനത്തിന്റെ പുറത്തെ രൂപകല്‍പ്പന വ്യക്തമാക്കുന്നതാണ്.

ആകര്‍ഷകമായ ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് ആയ ടെയില്‍ ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍, പിന്‍ഭാഗത്തെ പ്രത്യേക ബാഡ്ജിങ് എന്നിവ വിഡിയോയില്‍ കാണാം. പുതിയ ടീസര്‍ വാഹനത്തിന്റെ ലൈറ്റിങ് സംവിധാനത്തെയും വീലുകളെയും കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു. ചില ഇടങ്ങളില്‍ല്‍ 'ടിയാഗോ'യുടെ ഡിസൈന്‍ ശൈലി പിന്തുടരുന്നുണ്ടെങ്കിലും, ഈ സെഡാനായി ടാറ്റ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ടാറ്റയുടെ 'സബ്-ഫോര്‍-മീറ്റര്‍' (നാല് മീറ്ററില്‍ താഴെ നീളമുള്ള) സെഡാന്‍ നിരയില്‍ 'ടിഗോറി'ന് പകരക്കാരനായി എത്തുന്ന ഏരിസ്, പെട്രോള്‍, സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകളോടെയാകും ആദ്യം വിപണിയിലെത്തുക. പിന്നീട് ഇതിന്റെ പൂര്‍ണ്ണമായും ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

ഹെഡ്ലാമ്പുകള്‍: സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ നേര്‍ത്ത രൂപകല്‍പ്പന.

ടെയില്‍ ലാമ്പുകള്‍: കൂടുതല്‍ വ്യക്തമായ പാറ്റേണോട് കൂടിയ പരിഷ്‌കരിച്ച എല്‍ഇഡി യൂണിറ്റുകള്‍.

വീലുകള്‍: യു-ആകൃതിയിലുള്ള പാറ്റേണോട് കൂടിയ പുതിയ ബ്ലാക്ക്ഡ്-ഔട്ട് അലോയ് ഡിസൈന്‍.

പിന്‍ഭാഗം: ടെയില്‍ഗേറ്റില്‍ ഉടനീളം 'Aeris' എന്ന പേര് നല്‍കിയിരിക്കുന്നു.

ബമ്പറുകള്‍: ടിയാഗോയിലുള്ളതുപോലെയുള്ള കട്ടിയുള്ള കറുത്ത ക്ലാഡിങ് ഈ സെഡാനില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ബൂട്ട് ലിഡിനും ബമ്പറിനും ചുറ്റും പിന്‍ഭാഗത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍പ് പുറത്തിറങ്ങിയ ടീസര്‍ ചിത്രങ്ങളില്‍, വലിപ്പമേറിയ ലോവര്‍ എയര്‍ ഇന്‍ടേക്കോടു കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം കാണാമായിരുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ പതിപ്പില്‍ ടാറ്റയുടെ പരിചിതമായ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ 'റെവോട്രോണ്‍' എന്‍ജിന്‍ തന്നെയാകും ഉപയോഗിക്കുക. ഇത് ഏകദേശം 84 bhp കരുത്തും 113 Nm ടോര്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകും.

സിഎന്‍ജി പതിപ്പിലും ഇതേ എന്‍ജിന്‍ ഫാമിലി തന്നെ തുടരുമെന്നാണ് കരുതുന്നത്. സിഎന്‍ജി എന്‍ജിന്‍ 72 ബിഎച്ച്പി കരുത്തും 96.5 Nm ടോര്‍ക്കും നല്‍കുന്നു.

ഇന്റീരിയറും ഇലക്ട്രിക് പതിപ്പും

പുതിയ ഡാഷ്ബോര്‍ഡ്, വലിപ്പമേറിയ ടച്ച്സ്‌ക്രീന്‍, പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, പുതിയ സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിന്റെ ഉള്‍ഭാഗത്ത് പ്രതീക്ഷിക്കാം. ഗ്രേ തീമിലുള്ള ഇന്റീരിയറും വരാന്‍ സാധ്യതയുണ്ട്.

വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 'ടിഗോര്‍ ഇവി'യില്‍ (26kWh ബാറ്ററിയും 170Nm ടോര്‍ക്ക് നല്‍കുന്ന 55kW മോട്ടോറുമാണുള്ളത്; ഇതിന് 315 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്നു. 'ഏരിസ് ഇവി'ക്ക് കൂടുതല്‍ ശേഷിയുള്ള ബാറ്ററിയും മികച്ച റേഞ്ചും ലഭിച്ചേക്കാം.

Tata Aeris New Teaser Reveals More Details Ahead Of September 25 Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?