Tata Altroz CNG AMT Source: Tata Motors
Automobile

ആൾട്രോസ് സിഎൻജി എഎംടി പതിപ്പ് വിപണിയിൽ; വില 8.70 ലക്ഷം രൂപ മുതൽ

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് സിഎൻജി ശ്രേണിയിൽ എഎംടി പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് സിഎൻജി ശ്രേണിയിൽ എഎംടി പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു. 8.70 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ഈ സെഗ്‌മെന്റിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് കോമ്പിനേഷൻ എന്ന സവിശേഷതയ്‌ക്കൊപ്പം ഇരട്ട സിഎൻജി സിലിണ്ടറുകളും ഇതിലുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് റെവോട്രോൺ പെട്രോൾ എൻജിനാണ് ആൾട്രോസ് iCNG-ക്ക് കരുത്തേകുന്നത്. സിഎൻജി മോഡിൽ ഇത് 72bhp കരുത്തും 103Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.

അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സിന് പുറമെ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലും ഈ പതിപ്പ് ലഭ്യമാണ്. കൂടാതെ 1.2 ലിറ്റർ പെട്രോൾ എൻജിനിലും ഈ സെഗ്‌മെന്റിലെ ഏക ഡീസൽ എൻജിനായ 1.5 ലിറ്റർ മില്ലിലും ആൾട്രോസ് ലഭ്യമാണ്. പെട്രോൾ പതിപ്പിൽ ആറ് സ്പീഡ് ഡിസിടി (DCT) യൂണിറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു വേരിയന്റിലാണ് ഇത് വിപണിയിൽ എത്തുന്നത്. വിവിധ വേരിയന്റുകൾ അടിസ്ഥാനമാക്കി 8.70 ലക്ഷം രൂപ മുതൽ 10.77 ലക്ഷം രൂപ വരെയാണ് വില.

ആൾട്രോസ് iCNG ഓട്ടോമാറ്റിക് പതിപ്പിൽ സിംഗിൾ ഇസിയു (ECU), സിഎൻജി മോഡിൽ നേരിട്ട് സ്റ്റാർട്ട് ചെയ്യാനുള്ള സൗകര്യം, ഇരട്ട സിഎൻജി സിലിണ്ടറുകൾ എന്നിവ ഉൾപ്പെടുന്നു. പെട്രോൾ, ഡീസൽ പതിപ്പുകളിൽ 345 ലിറ്റർ ബൂട്ട് സ്‌പേസ് ലഭിക്കുമ്പോൾ, സിഎൻജി പതിപ്പിൽ ഇത് 210 ലിറ്ററായി കുറയും. ഈ പുതിയ കോമ്പിനേഷൻ അവതരിപ്പിക്കുന്നതിലൂടെ വിപണിയിൽ വലിയൊരു പങ്ക് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോഴ്സ്.

Tata Altroz CNG AMT Launched: Prices in India Start at Rs. 8.70 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത്'; നിയമം ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ, ഒമാനില്‍ വീണ്ടും മുന്നറിയിപ്പ്

'എന്റെ അടുത്ത സുഹൃത്ത്, കാശ് പോലും വാങ്ങിയിട്ടില്ല ഇതുവരെ'; 'കറുപ്പി'ലെ അജുവിന്റെ റോളിനെക്കുറിച്ച് സംവിധായകൻ

പാൽ കുടിക്കാത്തവരാണോ? കാൽസ്യം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ മതി

SCROLL FOR NEXT