വരുന്നു ഹ്യുണ്ടായിയുടെ രണ്ടു എസ്‌യുവി; ഒന്ന് ഇലക്ട്രിക് പതിപ്പ്

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് പുതിയ എസ്യുവികള്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ.
Hyundai Venue
ഹ്യുണ്ടായ്
Updated on
1 min read

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് പുതിയ എസ്യുവികള്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഇന്ത്യന്‍ വിപണിയിലെ ഭാവി വളര്‍ച്ചയും വിപുലീകരണ പദ്ധതികളും ഹ്യുണ്ടായ് ഇതിനോടൊപ്പം വിശദീകരിച്ചു.

വരാനിരിക്കുന്ന മോഡലുകളില്‍ ഒന്ന് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന, മിഡ്-സൈസ് എസ്യുവി ആയിരിക്കും. രണ്ടാമത്തേത് പ്രാദേശികമായി വികസിപ്പിച്ച ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ഇലക്ട്രിക് എസ്യുവി ആയിരിക്കും. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം ആയിരിക്കും ഇതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പുതിയ വാഹനങ്ങളുടെ പേരുകളോ മറ്റ് കൃത്യമായ വിവരങ്ങളോ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല.

2027 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വില്‍പനയില്‍ 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും കയറ്റുമതിയില്‍ 8 മുതല്‍ 10 ശതമാനം വളര്‍ച്ചയും ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നുണ്ട്.

Hyundai Venue
ഒറ്റ ചാര്‍ജില്‍ 175 കിലോമീറ്റര്‍ റേഞ്ച്, ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷന്‍; ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പന കൈവരിച്ചതായി ഹ്യുണ്ടായ് അറിയിച്ചു. ഈ കാലയളവില്‍ ഗ്രാമീണ മേഖലയിലെ വിപണി വിഹിതം റെക്കോര്‍ഡ് നേട്ടമായ 25 ശതമാനത്തില്‍ എത്തി. കൂടാതെ, സിഎന്‍ജി വാഹനങ്ങളുടെ വിഹിതം 18 ശതമാനമായി ഉയര്‍ന്നതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹ്യുണ്ടായ് വിപുലീകരിക്കുകയാണ്. പൂനെയിലെ പ്ലാന്റില്‍ രണ്ടാം ഘട്ട വികസനത്തിന് ശേഷം പ്രതിവര്‍ഷം 70,000 കാറുകളുടെ അധിക ഉല്‍പ്പാദനം കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2030-ഓടെ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ മൊത്തം വാര്‍ഷിക ഉല്‍പ്പാദന ശേഷി 11.4 ലക്ഷം കാറായി ഉയരും.

Hyundai Venue
ബജാജിന്റെ പുതിയ ബൈക്ക് വരുന്നു, അവഞ്ചര്‍ സ്ട്രീറ്റ് 220; അറിയാം ഫീച്ചറുകള്‍
Summary

Hyundai to launch new SUV

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com