ബജാജിന്റെ പുതിയ ബൈക്ക് വരുന്നു, അവഞ്ചര്‍ സ്ട്രീറ്റ് 220; അറിയാം ഫീച്ചറുകള്‍

ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 (Avenger Street 220) ഉള്‍പ്പെടുത്തിയതോടെ, ഈ ബൈക്ക് ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന
Bajaj Avengers Street 220
Bajaj Avengers Street 220Bajaj
Updated on
1 min read

ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 (Avenger Street 220) ഉള്‍പ്പെടുത്തിയതോടെ, ഈ ബൈക്ക് ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ അവഞ്ചര്‍ ക്രൂയിസ് 220 (Avenger Cruise 220) മോഡലിന് 1.29 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. പുതിയ സ്ട്രീറ്റ് 220ന് ഇതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നിശ്ചയിക്കുക. ഇതിന് പുറമേ അവഞ്ചര്‍ സ്ട്രീറ്റ് 160 മോഡല്‍ ഇന്ത്യയില്‍ ബജാജ് നിര്‍ത്തലാക്കിയതായാണ് സൂചന. കാരണം ഈ മോഡല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് അവഞ്ചര്‍ മോഡലുകള്‍ മാത്രമാണ് വെബ്സൈറ്റിലുള്ളത്.

Bajaj Avengers Street 220
2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

ക്രൂയിസ് 220-ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 220cc, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുമുള്ളത്. ഇത് 8,500rpmല്‍ 19bhp കരുത്തും 7,000rpm-ല്‍ 17.6Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ക്രൂയിസ് മോഡലിനെ അപേക്ഷിച്ച് സ്ട്രീറ്റ് പതിപ്പില്‍ താഴ്ന്ന ഹാന്‍ഡില്‍ബാറുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ പിന്‍സീറ്റ് യാത്രക്കാരനുള്ള ബാക്ക്റെസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. വലിയ വിന്‍ഡ്ഷീല്‍ഡിന് പകരം ചെറിയ വിസറാണ് നല്‍കിയിരിക്കുന്നത്. എബണി ബ്ലാക്ക് (Ebony Black), കോക്ടെയില്‍ വൈന്‍ റെഡ് (Cocktail Wine Red) എന്നീ രണ്ട് നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും.

Bajaj Avengers Street 220
പരിഷ്‌കരിച്ച റെനോ ട്രൈബര്‍ എംപിവി 2026 വിപണിയില്‍; അറിയാം ഫീച്ചറുകള്‍
Summary

Bajaj Avenger Street 220 India Launch Soon; Street 160 Discontinued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com