Tata Sierra Source: Tata Motors
Automobile

500 കിലോമീറ്റര്‍ റേഞ്ച്, ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട്; വരുന്നു ടാറ്റ സിയറ ഇവി

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സിയറ ഇവി പുറത്തിറക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സിയറ ഇവി പുറത്തിറക്കും. ഇന്ത്യയ്ക്കായുള്ള ടാറ്റയുടെ ആറാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് , കിയ കാരന്‍സ് ക്ലാവിസ് ഇവി , മാരുതി ഇ വിറ്റാര അടക്കമുള്ള മോഡലുകളുമായാണ് സിയറ മത്സരിക്കുക.

വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും ഇതിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഫീച്ചറുകളും കര്‍വ് ഇവിക്ക് സമാനമായിരിക്കാനാണ് സാധ്യത. അതായത്, ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 55kWh ബാറ്ററി പാക്ക് ഇതിലുണ്ടാകും. ഇതിന്റെ മോട്ടോര്‍ 166bhp കരുത്തും 215Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ലെവല്‍ 2 ADAS, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വെന്റിലേഷനോട് കൂടിയ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി ലൈറ്റ് പാക്കേജ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് എന്നിവ ഇതിലെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവി രംഗത്ത് ഈ വര്‍ഷത്തെ ടാറ്റയുടെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായിരിക്കും ഇത്.

Tata has confirmed that the Sierra EV will be launched in India in the second quarter of FY27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക

രാജ്യത്ത് ഇന്ധനവില കുറയ്ക്കുമോ?; പ്രതികരണവുമായി പെട്രോളിയം മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?