അപ്‌ഡേറ്റ് ചെയ്ത ബാറ്ററി പായ്ക്ക്; സിയറ ഇവി ലോഞ്ച് ഏപ്രില്‍- ജൂണ്‍ പാദത്തില്‍, സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്‌സ്

ഏപ്രില്‍- ജൂണ്‍ പാദത്തില്‍ സിയറ ഇവി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്
Tata Sierra
Tata Sierraimage credit: tata motors
Updated on
1 min read

മുംബൈ: ഏപ്രില്‍- ജൂണ്‍ പാദത്തില്‍ സിയറ ഇവി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് എസ്യുവിയുടെ കൃത്യമായ ലോഞ്ച് വിന്‍ഡോ കമ്പനി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

ഇലക്ട്രിക് സിയറയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരിമിതമാണ്. സ്‌പെസിഫിക്കേഷനുകള്‍ കമ്പനി രഹസ്യമായി വച്ചിരിക്കുകയാണ്. എന്നിരുന്നാലും സിയറ ഇവി അതിന്റെ പവര്‍ട്രെയിനുകള്‍, ഫീച്ചര്‍ സെറ്റ് എന്നിവ കര്‍വ് ഇവിയുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ പോര്‍ട്ട്ഫോളിയോയില്‍ കര്‍വ് ഇവിക്ക് മുകളിലായിരിക്കും സിയറ.

Tata Sierra
ഒറ്റ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച്, 26 മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ്; പുതിയ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് വിപണിയില്‍

അപ്ഡേറ്റ് ചെയ്ത ബാറ്ററി സാങ്കേതികവിദ്യയോടെയാണ് പുതിയ പഞ്ച് ഇവി പുറത്തിറങ്ങിയത്. സിയറ ഇവി സമാനമായ അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വലിയ ബാറ്ററി പായ്‌ക്കോടെ ആയിരിക്കും ഇത് വിപണിയില്‍ എത്തുക.

പുറത്തിറങ്ങിക്കഴിഞ്ഞാല്‍, സിയറ ഇവി ടാറ്റയുടെ ഇന്ത്യയിലെ ഏഴാമത്തെ ഇലക്ട്രിക് വാഹനമായി മാറും. ഇത് ബ്രാന്‍ഡിന്റെ ഇവി പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തും. മിഡ് സൈസ് ഇലക്ട്രിക് എസ്യുവി മേഖലയില്‍ ടാറ്റയ്ക്ക് സിയറ ഇവി ഒരു നിര്‍ണായക ഉല്‍പ്പന്നമായിരിക്കും.

Tata Sierra
നിസാന്‍ ഗ്രാവിറ്റ് എംപിവി വിപണിയില്‍, പ്രാരംഭ വില 5.65 ലക്ഷം രൂപ; അറിയാം ഫീച്ചറുകള്‍
Summary

 Tata Sierra EV to Launch in  April to June 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com