Tata Punch Facelift Launched image credit: tata motors
Automobile

പ്രാരംഭ വില 5.59 ലക്ഷം രൂപ; ടാറ്റ പഞ്ച് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് വില.

ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ പുതിയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയില്‍ എത്തിയത്. ഇത് 118 bhp/ 170 Nm ഉല്‍പ്പാദിപ്പിക്കുന്നു. 87 bhp/ 115 Nm പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ പതിപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍, AMT യൂണിറ്റുകള്‍ വഴിയാണ് പവര്‍ മുന്‍ ചക്രങ്ങളില്‍ എത്തിക്കുന്നത്.

പുതിയ ടാറ്റ പഞ്ചില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ LED DRLകള്‍, ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് LED ലൈറ്റ് ബാറുള്ള LED ടെയില്‍ ലൈറ്റുകള്‍, പുതിയ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ഈ മോഡല്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്.

ഇന്റീരിയറില്‍ 360-ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജര്‍, വോയ്സ്-അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, എക്‌സ്റ്റെന്‍ഡഡ് തൈ സപ്പോര്‍ട്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ടിപിഎംഎസ്, ഡ്രൈവ് മോഡുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

പ്യുവര്‍, പ്യുവര്‍+, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് പഞ്ച് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ എത്തിയത്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് മെക്കാനിക്കല്‍ ആയി കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ പെയിന്റ് സ്‌കീമുകള്‍, വീലുകള്‍ക്കായി പുതിയ ഡിസൈന്‍ എന്നിവ ഫെയ്സ് ലിഫ്റ്റിനെ വേറിട്ട് നിര്‍ത്തുന്നു. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റ് റെനോ കൈഗര്‍, ഹ്യുണ്ടായി എക്സ്റ്റര്‍, ടൊയോട്ട ടൈസര്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നിവയുമായാണ് പ്രധാനമായി മത്സരിക്കുക.

Tata Punch Facelift Launched: Prices in India Start at Rs. 5.59 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജോജുവിനെ നേരിടാൻ മുരളി ​ഗോപി; ഷാജി കൈലാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'വരവ്' ഈ മാസമെത്തും

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, എഥനോള്‍ ഇന്ധനം റെഡി; ഇ85 പുറത്തിറക്കി ഐഒസി

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

'കൂടെയുണ്ട് എന്ന് പറയുന്നവർ വളരെ അപൂർവമാണ്, തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം ഇതാണ്'; വൈകാരിക കുറിപ്പുമായി മുരളി കുന്നുംപുറത്ത്

SCROLL FOR NEXT