Tata Punch Facelift Variants Revealed image credit: tata motors
Automobile

ആറ് വേരിയന്റുകള്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; നിരവധി ഹൈലൈറ്റുകളുമായി ടാറ്റ പഞ്ച് ഫെയ്‌സ് ലിഫ്റ്റ്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്‌സ് ലിഫ്റ്റ് ജനുവരി 13ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കേ, ഡിസൈന്‍ ഉള്‍പ്പെടെ വാഹനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി കമ്പനി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്‌സ് ലിഫ്്റ്റ് ജനുവരി 13ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കേ, ഡിസൈന്‍ ഉള്‍പ്പെടെ വാഹനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി കമ്പനി. പഞ്ചിന്റെ വേരിയന്റ് ലൈനപ്പാണ് ഇതില്‍ പ്രധാനം.

പ്യുവര്‍, പ്യുവര്‍+, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് പഞ്ച് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ എത്തുക. പരിഷ്‌കരിച്ച സ്റ്റിയറിങ്, വീല്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി കാമറ, വാഷറുള്ള റിയര്‍ വൈപ്പര്‍, കണക്റ്റഡ് ടെയില്‍-ലാമ്പുകള്‍, ഓട്ടോ-ഡിമ്മിങ് ഐആര്‍വിഎം, കോര്‍ണറിങ് ഫംഗ്ഷനുള്ള എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍.

മുന്‍ പതിപ്പിനെ അപേക്ഷിച്ച് മെക്കാനിക്കല്‍ ആയി കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ പെയിന്റ് സ്‌കീമുകള്‍, വീലുകള്‍ക്കായി പുതിയ ഡിസൈന്‍ എന്നിവ ഫെയ്സ് ലിഫ്റ്റിനെ വേറിട്ട് നിര്‍ത്തും.

പുതിയ പതിപ്പില്‍ 6 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 118bhp/170Nm ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിന് കരുത്തുപകരുക. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റ് റെനോ കൈഗര്‍, ഹ്യുണ്ടായി എക്സ്റ്റര്‍, സിട്രോണ്‍ ഇ3, ടൊയോട്ട ടൈസര്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നിവയുമായാണ് പ്രധാനമായി മത്സരിക്കുക.

Tata Punch Facelift Variants Revealed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി എംപിമാര്‍, വേണ്ടെന്ന് ഹൈക്കമാന്‍ഡ്

'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്തയാൾക്ക് സീറ്റ് നൽകരുത്'; തങ്കപ്പനെതിരെ പാലക്കാട് പോസ്റ്ററുകൾ

'എന്റെ കാറില്‍ ആര് വന്നാലും കയറ്റും'; വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയതില്‍ പ്രതികരണവുമായി ചെന്നിത്തല

'വിവാഹമോചനത്തിനു ശേഷം ചഹലും ധനശ്രീ വര്‍മയും ഒന്നിക്കുന്നു', ട്രെന്‍ഡിങ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ത്?

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ സൗജന്യ പരിശീലനം നേടാം

SCROLL FOR NEXT