Toyota Fortuner Leader Edition Launched source: Toyota
Automobile

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ 2026 ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ 2026 ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.51 ലക്ഷം രൂപയാണ് (എക്‌സ്- ഷോറൂം) പ്രാംരംഭ വില.

ലീഡര്‍ എഡിഷന്റെ 4x2 മാനുവല്‍ പതിപ്പിനാണ് 36.51 ലക്ഷം രൂപ. ഓട്ടോമാറ്റിക് പതിപ്പിന് 38.72 ലക്ഷം രൂപ വരും. വാഹനത്തിന്റെ ബുക്കിങ് 12ന് ആരംഭിക്കും. മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഇതിന് കരുത്തുപകരുന്നത്. 201 ബിഎച്ച്പി കരുത്തും സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം 500 എന്‍എം ടോര്‍ക്കും സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 420 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. വാഹനത്തിനുള്ളില്‍ സീറ്റുകള്‍ക്ക് ബ്ലാക്ക് മെറൂണ്‍ ഡ്യുവല്‍ ടോണ്‍ ഫിനിഷും അതിനനുസരിച്ചുള്ള ഡോര്‍ ട്രിമ്മുകളും നല്‍കിയിട്ടുണ്ട്. ആംബിയന്റ് ലൈറ്റിങ് ആണ് മറ്റൊരു പ്രത്യേകത. ഓട്ടോ ഫോള്‍ഡിങ് ഒആര്‍വിഎമ്മുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റവുമാണ് മറ്റു ഫീച്ചറുകള്‍.

പുറംഭാഗത്ത് വ്യത്യസ്തമായ ഫ്രണ്ട് ഗില്‍ ഡിസൈന്‍, ബ്ലാക്ക് റൂഫ് ഫിനിഷ്, ബ്ലാക്ക് റിയര്‍ ഡോര്‍ ഗാര്‍ണിഷ്, ബോഡി സൈഡ് മോള്‍ഡിങുകള്‍, പ്രത്യേക ഹുഡ് എംബ്ലം എന്നിവ നല്‍കിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള അലോയ് വീലുകളും ഇവയ്ക്ക് അനുയോജ്യമായ ഹബ് ക്യാപ്പുകളും ഇതിലുണ്ട്. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂട്ട് ബ്ലാക്ക് എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്.

Toyota Fortuner Leader Edition Launched In India; Prices Start at Rs. 36.51 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍