

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബക്രുവിനെ സ്ഥലംമാറ്റി. ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിട്ടാണ് മാറ്റി നിയമിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് നടപടി.
പകരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എസ്. രാമചന്ദ്ര റാവുവിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജിയായ വിവേക് സിംഗ് താക്കൂറിനെ നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു.
ഝാർഖണ്ഡ് ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് 2026 നവംബർ 27-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ബക്രുവിനെ അങ്ങോട്ടേയ്ക്ക് മാറ്റിയത്. 2013-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബക്രു, 2025-ലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates