Toyota Urban Cruiser Ebella EV Unveiled SOURCE: X
Automobile

ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം, ഇലക്ട്രിക് എസ് യുവിയുമായി ടൊയോട്ട; അറിയാം അര്‍ബന്‍ ക്രൂയിസര്‍ എബെല്ല ഫീച്ചറുകള്‍

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ പൂര്‍ണ്ണ-ഇലക്ട്രിക് മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ പൂര്‍ണ്ണ-ഇലക്ട്രിക് മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. അര്‍ബന്‍ ക്രൂയിസര്‍ എബെല്ല ഇവി എന്ന പേരില്‍ അറിയപ്പെടുന്ന എസ് യുവി മഹീന്ദ്ര BE6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, വിന്‍ഫാസ്റ്റ് VF6, മഹീന്ദ്ര XUV 3XO EV, MG ZS EV എന്നിവയുമായാണ് മത്സരിക്കുക.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ്, ചാരിയിരിക്കാനും സ്ലൈഡുചെയ്യാനും കഴിയുന്ന പിന്‍ സീറ്റുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, JBL മ്യൂസിക് സിസ്റ്റം, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, ഏഴ് എയര്‍ബാഗുകള്‍, ഡ്യുവല്‍-ടോണ്‍ ചുവപ്പും കറുപ്പും ഇന്റീരിയര്‍ തീം, 10.1-ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, 10.25-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിങ് വീല്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍.

49kWh , 61kWh ബാറ്ററി പായ്ക്കുകള്‍ വാഗ്ദാനം ചെയ്യുന്ന എസ് യുവിയിലെ ഇലക്ട്രിക് മോട്ടോര്‍ ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. 49kWh ബാറ്റി പായ്ക്ക് 142 ബിഎച്ച്പിയും 189 എന്‍എമ്മും പവര്‍ ഉല്‍പ്പാദിപ്പിക്കും. വലിയ യൂണിറ്റ് 172ബിഎച്ച്പിയും 189എന്‍എമ്മും പവര്‍ പുറപ്പെടുവിക്കും. ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ്, ഇടത് ഫ്രണ്ട് ഫെന്‍ഡറില്‍ ചാര്‍ജിംഗ് പോര്‍ട്ട്, 18 ഇഞ്ച് കറുത്ത അലോയ് വീലുകള്‍, പുതിയ ഫ്രണ്ട് ബമ്പര്‍ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. കഫെ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിംഗ് ഗ്രേ, സ്പോര്‍ട്ടിന്‍ റെഡ്, എന്റൈസിംഗ് സില്‍വര്‍, ലാന്‍ഡ് ബ്രീസ് ഗ്രീന്‍ ഡ്യുവല്‍-ടോണ്‍, സ്പോര്‍ട്ടിന്‍ റെഡ് ഡ്യുവല്‍-ടോണ്‍, എന്റൈസിംഗ് സില്‍വര്‍ ഡ്യുവല്‍-ടോണ്‍, കഫെ വൈറ്റ് ഡ്യുവല്‍-ടോണ്‍ എന്നിവയാണ് മോഡലിന്റെ കളര്‍ ഓപ്ഷനുകള്‍. 25,000 രൂപയ്ക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Toyota Urban Cruiser Ebella EV Unveiled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

തിയറ്ററിലെ മാജിക് ഒടിടിയിലും തുടരുമോ? 'ധുരന്ധർ' ഈ മാസം എത്തും; എവിടെ കാണാം

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും

'ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദെെവം തന്നിട്ടില്ല'; അജ്മാനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ്; മറുപടി നല്‍കി ഗൗരി ലക്ഷ്മി

'കേരളത്തിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചു; കോണ്‍ഗ്രസിനെ നാശത്തിലെത്തിച്ച ദുശ്ശീലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം; ഇനി എന്റെ ബോസ് നിതിന്‍'

SCROLL FOR NEXT