TVS Jupiter 125 ABS  SOURCE: autocarindia
Automobile

സിംഗിള്‍ ചാനല്‍ എബിഎസ്, സുസുക്കി ആക്‌സസുമായി മത്സരിക്കാന്‍ ടിവിഎസ്; ജൂപ്പിറ്റര്‍ 125 പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയ മോഡല്‍ ആയ ജൂപ്പിറ്റര്‍ 125 ശ്രേണിയില്‍ പുതിയ വേരിയന്റ് വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയ മോഡല്‍ ആയ ജൂപ്പിറ്റര്‍ 125 ശ്രേണിയില്‍ പുതിയ വേരിയന്റ് വരുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറായി വരുന്ന ജൂപ്പിറ്റര്‍ 125 പുതിയ വേരിയന്റിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിലവില്‍ 125സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറായി വരുന്ന ഏക മോഡല്‍ സുസുക്കി ആക്‌സസ് ആണ്. ഇതുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വേരിയന്റ്.

എന്നാല്‍ പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ അനുസരിച്ച് ജൂപ്പിറ്റര്‍ 125 എബിഎസില്‍ കാര്യമായി മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. ഏകദേശം അഞ്ച് വര്‍ഷം മുന്‍പ് 2021ല്‍ ആദ്യമായി ലോഞ്ച് ചെയ്ത ജൂപ്പിറ്റര്‍ 125 നാല് വകഭേദങ്ങളില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും ഉയര്‍ന്ന SmartXonnect വകഭേദത്തിന് 91,235 രൂപയാണ് ( എക്‌സ്‌ഷോറൂം) വില.

ജൂപ്പിറ്റര്‍ 125 എബിഎസ് വേരിയന്റിന് SmartXonnect വകഭേദത്തിനേക്കാള്‍ ഏകദേശം 4000- 7000 രൂപ വരെ അധിക വില ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭ്യമല്ല. പകരം മിഡ്- സ്‌പെക്ക് ഡ്യുവല്‍ ടോണ്‍ എസ്എക്‌സ് സി മോഡലില്‍ നിന്ന് കടമെടുത്ത എല്‍സിഡി യൂണിറ്റാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 6500 ആര്‍പിഎമ്മില്‍ പരമാവധി 8.45 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 11.1 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. അടുത്തിടെയാണ് ടിവിഎസ് ജൂപ്പിറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു കോടി യൂണിറ്റുകളുടെ ഉല്‍പ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടത്.

TVS Jupiter 125 ABS Spotted Ahead of Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരനെ ഡിസ്‌ചാർജ് ചെയ്തു; ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തിയേക്കും

മോഹന്‍ലാലിന് ആകാശവാണിയുടെ ആദരം; നാടക വിഭാഗത്തില്‍ 'ടോപ് ഗ്രേഡ്'

"ബീസ്റ്റിൽ' ഒരു റോളിലേക്ക് നെൽസൺ വിളിച്ചിരുന്നു'; ഒഴിവാക്കേണ്ടി വന്നതിന്റെ കാരണം പറഞ്ഞ് വിനയ് ഫോർട്ട്

റെയിൽവേയിൽ കായിക താരങ്ങൾക്ക് ജോലി; 21 ഒഴിവുകൾ, ഡിസംബർ 1 മുതൽ അപേക്ഷിക്കാം

'കേട്ടത് ശരി തന്നെ'; പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്; സര്‍പ്രൈസ് പൊട്ടിച്ച് നാനി