

മുംബൈ: ബുധനാഴ്ചയാണ് ഇന്നോവ ഹൈക്രോസ് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചത്. സ്‌ട്രോങ് ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് വേരിയന്റ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് മാരുതി സുസുക്കി ഇന്‍വിക്ടോ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വരുംമാസങ്ങളില്‍ ഇന്‍വിക്ടോയിലും സമാനമായ അപ്‌ഡേറ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
ഇന്നോവ ഹൈക്രോസ് ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് വേരിയന്റില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് നല്‍കിയിരിക്കുന്നത്. 85 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ പോലും ഓടാന്‍ സാധിക്കുന്നതാണ് ഈ എന്‍ജിന്‍. ഇന്‍വിക്ടോയ്ക്കും സമാനമായ മാറ്റങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
നിലവിലെ കാറില്‍ നിന്ന് വ്യത്യസ്തമായ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയ്‌ക്കൊപ്പം പുതിയ കളര്‍ ഷേഡുകളും പ്രതീക്ഷിക്കുന്നുണ്ട്. അകത്തളത്തില്‍ വലിയ സ്‌ക്രീനുകളും ലഭിച്ചേക്കാം. ഇത് വിപണിയില്‍ എത്തിയാല്‍ ഹൈക്രോസിന് ശേഷം ഫ്‌ലെക്‌സ് ഫ്യുവല്‍ സ്‌ട്രോങ് ഹൈബ്രിഡ് ലഭിക്കുന്ന രണ്ടാമത്തെ കാറായി ഇന്‍വിക്ടോ മാറും. സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് വേരിയന്റുകളിലായി ഇന്‍വിക്ടോയ്ക്ക് നിലവില്‍ 25.27 ലക്ഷം രൂപ മുതല്‍ 28.95 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ ലോഞ്ച് തീയതി മാരുതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.