കിടിലന്‍ ലുക്ക്, നിരവധി ഫീച്ചറുകള്‍; ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യുവിയുടെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്ത്, ലോഞ്ച് ഡിസംബർ രണ്ടിന്

ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കെ, ഹോണ്ട ആല്‍ഫ എസ് യുവിയുടെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ.
Honda ALPHA
Honda ALPHAx.com/HondaCarIndia
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കെ, ഹോണ്ട ആല്‍ഫ എസ് യുവിയുടെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ. ഇന്ത്യന്‍ വിപണിക്കായി ഹോണ്ട അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ചിത്രങ്ങള്‍.

മുന്‍ഭാഗത്ത് ഇന്‍വെര്‍ട്ടഡ് എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ലൈറ്റ് ബാര്‍, കറുത്ത പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഹോണ്ട ലോഗോ എന്നിവയാണ് പുറത്തെ കാഴ്ചകള്‍. സ്‌കിഡ് പ്ലേറ്റുകളോട് കൂടിയ പുതിയ മുന്‍- പിന്‍ ബമ്പറുകള്‍, ഡോര്‍ ബോഡിയോടു ചേര്‍ന്നിരിക്കുന്ന ഹാന്‍ഡിലുകള്‍, ഗ്ലോസി ബ്ലാക്ക് ബോഡി ക്ലാഡിങ്, പിന്‍ഭാഗത്ത് കുത്തനെ നില്‍ക്കുന്ന റൂഫ്‌ലൈന്‍ എന്നിവയാണ് പുറംഭാഗത്തെ മറ്റു ഫീച്ചറുകള്‍. പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും വാഹനത്തിലുണ്ടാകും.

ആംബിയന്റ് ലൈറ്റിങ്, വലിയ ടച്ച് സ്‌ക്രീനോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സ്‌പോക്കുകളുള്ള പുതിയ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് അകത്തളത്തിലെ പ്രത്യേകതകള്‍. സ്റ്റിയറിങ് വീലിന് പിന്നില്‍ പുതിയ കണ്‍ട്രോള്‍ ലിവറുകള്‍, എസി നിയന്ത്രണങ്ങള്‍ക്കായി പുതിയ രീതിയിലുള്ള സെന്റര്‍ കണ്‍സോള്‍, പിന്‍ഭാഗത്ത് എസി വെന്റുകള്‍, ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് അകത്തളത്തിലെ മറ്റു ഫീച്ചറുകള്‍. സാങ്കേതിക വശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 60-75kwh ശേഷിയുള്ള ബാറ്ററി പായ്ക്കും മുന്‍ചക്രങ്ങളെ ചലിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും പ്രതീക്ഷിക്കുന്നുണ്ട്.

Honda ALPHA
50,000 രൂപയ്ക്ക് വാങ്ങാം, 92 കിലോമീറ്റർ വരെ മൈലേജ്; അറിയാം ടിവിഎസ് ഓർബിറ്റർ വി1 ഫീച്ചറുകൾ
Honda ALPHA
മാക്‌സി സ്‌കൂട്ടറിന് സമാനം, 160 കിലോമീറ്റര്‍ റേഞ്ച്!; റിവര്‍ മൊബിലിറ്റിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, അറിയാം ആര്‍എക്‌സ്02 ഫീച്ചറുകള്‍
Summary

Honda Alpha Electric SUV Teased in Design Sketches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER