

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളാടയ റിവര്‍ മൊബിലിറ്റി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ബംഗളൂരുവിലെ നിരത്തുകളില്‍ പുതിയ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആര്‍എക്‌സ്02 എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 160 കിലോമീറ്റര്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്. 2027ന്റെ തുടക്കത്തില്‍ ഇത് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റിവര്‍ മൊബിലിറ്റിയുടെ ജനപ്രിയ മോഡല്‍ ആയ റിവര്‍ ഇന്‍ഡിയെ ശ്രദ്ധേയമാക്കിയ അതേ പ്രായോഗികമായ ശൈലി തന്നെ ഇതിലും കമ്പനി പിന്തുടരുമെന്നാണ് കരുതുന്നത്. എങ്കിലും റിവര്‍ ഇന്‍ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില മാറ്റങ്ങള്‍ ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്. മിററുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍ഭാഗത്തെ പാനല്‍, ഫ്‌ലോര്‍ബോര്‍ഡ് എന്നിവയുള്‍പ്പെടെ പല ഘടകങ്ങളും ഇന്‍ഡി മോഡലിനേതിന് സമാനമാണെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. കൂടാതെ 14 ഇഞ്ച് വലിപ്പമുള്ള വലിയ ചക്രങ്ങളും പിന്നില്‍ രണ്ട് ഷോക്ക് അബ്‌സോര്‍ബറുകളും ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പിന്‍ഭാഗത്താണ് എടുത്തുപറയത്തക്ക മാറ്റം ഉള്ളത്. ഇന്‍ഡി മോഡലിലെ വലിയ ടെയില്‍ ലാമ്പിന് പകരം നേര്‍ത്ത എല്‍ഇഡി ടെയില്‍ ലൈറ്റ് ബാറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ ലഗേജ് റാക്ക് പിടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉയരമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, വലിയ സീറ്റ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം ഒരു മാക്‌സി സ്‌കൂട്ടറിന് സമാനമാണ്. ഇന്‍ഡി മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന അതേ പവര്‍ട്രെയിന്‍ ഇതിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്‍ഡിയില്‍ 4kwh ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇത് 160 കിലോമീറ്റര്‍ വരെ റേഞ്ചും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗവും നല്‍കുന്നു. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 9 ബിഎച്ച്പി കരുത്തും 26 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇത് പുതിയ മോഡലിലും തുടരുമെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates